ദേശീയം

തത്തയെ കാണാനില്ല; കണ്ടെത്തുന്നവര്‍ക്ക് പതിനായിരം രൂപ പാരിതോഷികം

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: ചില മനുഷ്യര്‍ സ്വന്തം മക്കളെ പോലെയാണ് വളര്‍ത്തുമൃഗങ്ങളെയും പക്ഷികളെയും സ്‌നേഹിക്കുക. അതിലൊന്നിനെ നഷ്ടപ്പെടുകയെന്നത് അവര്‍ക്ക് ആലോചിക്കാനേ വിഷമമാണ്. അത്തരത്തില്‍ ഒരു വാര്‍ത്തയാണ് സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. മധ്യപ്രദേശിലെ ദാമോ ജില്ലയിലെ ദീപക് എന്ന യുവാവ് തന്റെ തത്തയെ കണ്ടുപിടിച്ച് നല്‍കിയാല്‍ പതിനായിരം രൂപ പാരിതോഷികം നല്‍കുമെന്നാണ് പ്രഖ്യാപനം.

തത്തയുടെ ചിത്രത്തോടൊപ്പം പതിനായിരം രൂപ പാരിതോഷികമായി
നല്‍കുമെന്ന് അറിയിച്ച് ദീപക് നഗരത്തിലുടനീളം പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. തത്തയെ കണ്ടെത്തിയാല്‍ അറിയിക്കുന്നതിനായി മൊബൈല്‍ നമ്പറും നല്‍കിയിട്ടുണ്ട്.കാണാതായ തത്തയെക്കുറിച്ച് ആളുകളെ അറിയിക്കാന്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്കും അദ്ദേഹം പണം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രിമുതലാണ് തത്തയെ കാണാതായത്. അച്ഛന്‍ അതിനെ കൂട്ടില്‍ നിന്ന് പുറത്തേക്ക് എടുക്കുന്നതിനിടെയാണ് അത് പറന്നുപോയതെന്ന് ദീപക് പറഞ്ഞു. കഴിഞ്ഞയാഴ്ച തത്ത പറന്നുപോയെങ്കിലും അത് തനിയെ തിരിച്ചെത്തിയിരുന്നതായും ദീപക് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

14 പേര്‍ക്ക് പൗരത്വം; രാജ്യത്ത് സിഎഎ നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

മകൾ തടസം, 16 കാരിയെ കഴുത്തിൽ ഷാൾ മുറുക്കി കൊന്ന് കിണറ്റിൽ തള്ളി: അമ്മയ്ക്കും കാമുകനും ജീവപര്യന്തം

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്: ഫലപ്രദമായ മരുന്നുകളില്ല; സാധ്യമായ എല്ലാ ചികിത്സയും നല്‍കുമെന്ന് വീണാ ജോര്‍ജ്

തളര്‍ന്നു കിടന്ന അച്ഛനെ ഉപേക്ഷിച്ച് വീട് ഒഴിഞ്ഞുപോയ മകന്‍ അറസ്റ്റില്‍