ദേശീയം

ചെളി വെള്ളത്തില്‍ മുഖം കുത്തി പുഷ് അപ്പ്, തെറ്റിയാല്‍ മര്‍ദനം; എന്‍സിസി പരിശീലനത്തിന്റെ പേരില്‍ ക്രൂരത- വീഡിയോ

സമകാലിക മലയാളം ഡെസ്ക്


മുംബൈ:   എന്‍സിസി പരീശീലനത്തിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ക്ക് ക്രൂരമര്‍ദനം. സീനിയര്‍ അണ്ടര്‍ ഓഫീസറായ വിദ്യാര്‍ഥിയാണ് എന്‍സിസി കേഡറ്റുകളെ മര്‍ദിച്ചത്. കനത്ത മഴയില്‍ ചളിയില്‍ തലകുത്തി നിര്‍ത്തി പുഷ് അപ്പ് എടുപ്പിക്കുകയും അത് ശരിയായി ചെയ്യാത്ത വിദ്യാര്‍ഥികളെ വടി കൊണ്ട്  മര്‍ദ്ദിക്കുകയുമായിരുന്നു, സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. 

താനെയിലെ ബന്ദോദ്കര്‍ കോളജിലെ എന്‍സിസി പരിശീലനത്തിനിടെയാണ് സംഭവം. മര്‍ദനമേറ്റ വിദ്യാര്‍ഥികള്‍ നിലവിളിക്കുന്നതും വീഡിയോയില്‍ കാണാം. കോളജിലെ തന്നെ മറ്റൊരുവിദ്യാര്‍ഥിയാണ് എന്‍സിസി കാഡറ്റുകളെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയത്.

സംഭവത്തില്‍ കര്‍ശനനടപടി സ്വീകരിക്കുമെന്ന് കോളജ് പ്രിന്‍സിപ്പല്‍ സുചിത്ര നായിക് പറഞ്ഞു. അത്തരം പെരുമാറ്റം ഞങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. എന്നാല്‍ എന്‍സിസി ഇവിടെ ഒരുപാട് നല്ല പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി ഇവിടെ എന്‍സിസി പരിശീലനം നടക്കുന്നുണ്ട്. എന്‍സിസിയുടെ ചുമതയലുണ്ടായിരുന്ന അധ്യാപകന്റെ അഭാവത്തിലാണ് സംഭവം ഉണ്ടായതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വീണ്ടും അധികാരത്തിലെത്തിയാല്‍ 'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' തീര്‍ച്ചയായും നടപ്പിലാക്കും: അമിത് ഷാ

ബിജു മേനോനും വിജയരാഘവനും മികച്ച നടന്മാർ; ആട്ടം മികച്ച ചിത്രം; ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു

'അടിക്കാന്‍ പാകത്തിന് കിട്ടും പക്ഷെ അടിക്കൂല, ‌പട്ടമടൽ വലിച്ചെറിഞ്ഞ് എന്നെ വന്ന് കെട്ടിപ്പിടിക്കും'; അമ്മയെ ഓർത്ത് ശീതൽ ശ്യാം

വോയ്സ്-എനേബിള്‍ഡ് സണ്‍റൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, 360 ഡിഗ്രി സറൗണ്ട് ക്യാമറ; ടാറ്റയുടെ പുതിയ കാര്‍ ജൂണില്‍

കല്ലെടുത്ത് തലയ്ക്കടിക്കാന്‍ ശ്രമം; ചികിത്സക്കെത്തിയ രോഗി ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും മര്‍ദിച്ചു