ദേശീയം

'മാമന്നനില്‍ കണ്ടതും ഇതുതന്നെ'; വോട്ടു ചോദിക്കുന്നത് മൗലികാവകാശം; തടയാനാവില്ലെന്ന് ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തെരഞ്ഞെടുപ്പില്‍ വോട്ടു ചോദിക്കുന്നത് മൗലിക അവകാശമെന്ന് കോടതി. 2014ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തഞ്ചാവൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ അനുയായികളെ പ്രചാരണത്തിന് ഗ്രാമത്തില്‍ പ്രവേശിക്കുന്നത് തടഞ്ഞ കേസില്‍ വിധി പറയുന്നതിനിടെയാണ് വോട്ട് തേടാനുള്ള അവകാശം മൗലികാവകാശമെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് വ്യക്തമാക്കിയത്. 

തെരഞ്ഞെടുപ്പില്‍ തഞ്ചാവൂര്‍ ജില്ലയിലെ മല്ലിപ്പട്ടിനം ഗ്രാമത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രചാരണം നടത്തുന്നതില്‍ നിന്നും തടഞ്ഞുവെന്ന് ആരോപിച്ചുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട കേസാണ് കോടതിയുടെ പരിഗണനയിലൂള്ളത്. അക്രമത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ അനുയായികള്‍ തന്റെ സ്വത്തുക്കള്‍ക്ക് നാശനഷ്ടം വരുത്തിയെന്ന് ആരോപിച്ച് ഹബീബ് മുഹമ്മദ് നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥന്റെ ഉത്തരവ്. 

വോട്ടു ചെയ്യാനുള്ള അവകാശം നിയമപരമായ അവകാശമാണ്. വോട്ട് തേടാനുള്ള അവകാശം മൗലികാവകാശമാണ്. ജനാധിപത്യമാണ് നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവം. വോട്ടു തേടാന്‍ പലവഴികളും ഉപയോഗിക്കുന്നു. സ്ഥാനാര്‍ത്ഥികളും പാര്‍ട്ടികളും റാലികളും പൊതുയോഗങ്ങളും നടത്തുന്നു. ഏതെങ്കിലും തരത്തിലുള്ള നാശനഷ്ടങ്ങളുണ്ടാകുന്നുണ്ടെങ്കില്‍, അത് തെരഞ്ഞെടുപ്പ് കുറ്റമാണെന്നും മധുര ബെഞ്ച് അഭിപ്രായപ്പെട്ടു.  

അടുത്തിടെ ഇറങ്ങിയ മാമന്നന്‍ സിനിയിലെ സമാന രംഗങ്ങളും വിധി പ്രസ്താവത്തില്‍ ജഡ്ജി പരാമര്‍ശിച്ചു. സിനിമയില്‍ ഹാസ്യതാരം വടിവേലു അവതരിപ്പിക്കുന്ന കഥാപാത്രം എംഎല്‍എ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍, പ്രചാരണത്തിന് എത്തുന്നത് ഗ്രാമവാസികള്‍ തടയുന്ന രംഗമാണ് ജഡ്ജി പരാമര്‍ശിച്ചത്. 'മാമന്നന്‍' എന്ന ചിത്രത്തിലെ വടിവേലുവിന്റെ വേഷം വിവരിച്ച ജഡ്ജി, ഈ കേസില്‍ എട്ടാം പ്രതിയായ ബിജെപി സ്ഥാനാര്‍ത്ഥിയും സമാനമായ സാഹചര്യം നേരിട്ടതായി പറഞ്ഞു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

പശ്ചിമബംഗാളില്‍ ഇടിമിന്നലേറ്റ് 12 പേര്‍ മരിച്ചു

സ്കൂട്ടറിനു പിന്നിൽ ലോറി ഇടിച്ചു; മകനൊപ്പം യാത്ര ചെയ്ത വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

നിര്‍ത്തിയിട്ട ട്രാവലര്‍ മുന്നോട്ടുവരുന്നത് കണ്ട് തടയാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് വാഹനത്തിന് അടിയില്‍പ്പെട്ട് മരിച്ചു

റേഷന്‍ കടകളുടെ പ്രവര്‍ത്തനസമയം പുനഃസ്ഥാപിച്ചു