ദേശീയം

കൊലക്കേസ് പ്രതിയെ ബംഗളൂരു പൊലീസ് വെടിവച്ചു വീഴ്ത്തി; രക്ഷപ്പെടാന്‍ ശ്രമിച്ചത് 19കാരന്‍

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു:  കൊലക്കേസ് പ്രതിയെ വെടിവച്ച് വീഴ്ത്തി ബംഗളൂരു പൊലീസ്. പത്തൊന്‍പതുകാരനായ ആകാശ് എന്ന പ്രതിയെയാണ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് വെടിവെച്ച് വീഴ്ത്തിയത്. കഴിഞ്ഞമാസം മിശഗനഹള്ളിയില്‍ 24കാരനായ ഹേമന്ത് കുമാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ആകാശ്. 

ഗുണ്ടാലോകത്ത് ഒരു കുപ്രസിദ്ധി കിട്ടുന്നതിനായാണ് കൊലപാതകത്തില്‍ ഏര്‍പ്പെട്ടത്. കൊലപാതകസംഘത്തില്‍ പ്രായപൂര്‍ത്തിയാകാത്ത മറ്റ് നാലുപേര്‍ കൂടിയുണ്ടായിരുന്നു. കൊലപാതകം നടത്തിയതിന് പിന്നാലെ പ്രതിയായ ആകാശ് ഒളിവിലായിരുന്നു. ഒളി സങ്കേതം കണ്ടെത്തിയ പൊലീസ് പിടികൂടൂന്നതിനിടെ പ്രതി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് വെടിവച്ച് വീഴ്ത്തിയത്.

പൊലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ജൂലായ് 31നായിരുന്നു പ്രതികള്‍ ഹേമന്ത് കുമാറിനെ കുത്തിക്കൊലപ്പെടുത്തിയത്. ഒരുകാരണവുമില്ലാതെയാണ് പ്രതികള്‍ കുമാറിനെ കൊലപ്പെടുത്തിയിരുന്നതെന്നും പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍