ദേശീയം

ഓടുന്ന ട്രെയിനില്‍ യുവതിയെ കടന്നുപിടിച്ചു, ബാഗ് തട്ടിയെടുത്തു; ചെറുത്തപ്പോള്‍ പുറത്തേക്ക് തള്ളിയിട്ടു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മോഷണശ്രമം ചെറുക്കുന്നതിനിടെ യുവതിയെ ഓടുന്ന ട്രെയിനില്‍ നിന്ന് പുറത്തേക്ക് തള്ളിയിട്ടു. മുംബൈയിലെ തിരക്കേറിയ ദാദര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ട്രെയിന്‍ പുറപ്പെട്ടതിന് പിന്നാലെയാണ് സംഭവം.പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

ഞായറാഴ്ച രാത്രി എട്ടരയോടെ ട്രെയിനിലെ ലേഡീസ് കമ്പാര്‍ട്ട്‌മെന്റിലെത്തിയ മോഷ്ടാവ് യുവതിയെ കടന്നുപിടിക്കുകയും അവരുടെ കൈയിലെ പണം അടങ്ങിയ ബാഗ് കവര്‍ന്നെടുക്കുകയുമായിരുന്നു. മോഷണശ്രമം ചെറുത്തതോടെ യുവതിയെ പ്രതി കമ്പാര്‍ട്ടുമെന്റില്‍ നിന്ന് പുറത്തേക്ക് തള്ളിയിടുകയും രക്ഷപ്പെടുകയുമായിരുന്നു

സംഭവത്തില്‍ യുവതി തിങ്കളാഴ്ച റെയില്‍വേ പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പേ പ്രതിയെ പിടികൂടിയതായും ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കവര്‍ച്ച, കൊലപാതകശ്രമം, സ്ത്രീകളുടെ മാന്യത ലംഘിക്കല്‍ തുടങ്ങിയ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം