ദേശീയം

രാഹുലിന്റേത് സ്‌നേഹപ്രകടനം, വിദ്വേഷം ശീലിച്ചവര്‍ക്ക് മനസ്സിലാകില്ല; പിന്തുണച്ച് പ്രിയങ്ക ചതുര്‍വേദി

സമകാലിക മലയാളം ഡെസ്ക്


ന്യൂഡൽഹി: ഫ്ലൈയിങ് കിസ് ആരോരപണത്തിൽ രാഹുൽ ഗാന്ധിയെ പിന്തുണച്ച് ശിവസേന (യുബിടി) എംപി പ്രിയങ്ക ചതുർവേദി. രാഹുലിന്റെ പെരുമാറ്റം സ്‌നേഹപ്രകടനമായിരുന്നെന്നും വിദ്വേഷം ശീലിച്ചവർക്ക് മനസ്സിലാകില്ലെന്നും അവർ പറഞ്ഞു.

ലോക്‌സഭയിൽ രാഹുൽ ഗാന്ധി പ്രസംഗിക്കുമ്പോൾ എല്ലാ മന്ത്രിമാരും എണീറ്റുനിൽക്കുകയായിരുന്നു. മന്ത്രിമാർ തടസ്സം സൃഷ്ടിച്ചുകൊണ്ടിരിക്കുകയായിരുന്നു. രാഹുൽ സ്‌നേഹപ്രകടനത്തിന്റേതായ ആംഗ്യമാണ് കാണിച്ചത്. അതിലെന്താണ് പ്രശ്‌നം? വിദ്വേഷം മാത്രം ശീലിച്ചതുകൊണ്ട് ബിജെപി അംഗങ്ങൾക്ക് സ്‌നേഹത്തിന്റെയും വൈകാരികതയുടേയും പെരുമാറ്റം മനസ്സിലാകില്ലെന്നും പ്രിയങ്ക ചതുർവേദി പറഞ്ഞു.

രാഹുൽ ഗാന്ധിയെ നിങ്ങൾ എംപിസ്ഥാനത്തുനിന്ന് അയോഗ്യനാക്കുകയും അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽനിന്ന് പുറത്താക്കുകയും ചെയ്തു. കേസിൽ വിജയിച്ച് അദ്ദേഹം തിരികെ വന്നു. എന്നിട്ടും അദ്ദേഹം നിങ്ങളോട് വിദ്വേഷം കാട്ടുന്നില്ല. നിങ്ങൾക്ക് അദ്ദേഹത്തോടെന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ അത് നിങ്ങളുടെ മാത്രം പ്രശ്‌നമാണ്, ബിജെപി അംഗങ്ങളെ പരാമർശിച്ച് പ്രിയങ്ക ചതുർവേദി പറഞ്ഞു.

അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ച ശേഷം രാഹുൽ ഗാന്ധി ഭരണപക്ഷത്തെ സ്ത്രീ അംഗങ്ങൾക്കുനേരെ ഫ്ലൈയിങ് കിസ് ആഗ്യം കാട്ടിയെന്ന് സ്മൃതി ഇറാനി ആരോപിച്ചിരുന്നു. വിഷയത്തിൽ മന്ത്രിമാരായ സ്മൃതി ഇറാനി, ശോഭാ കരന്തലജെ എന്നിവരുടെ നേതൃത്വത്തിൽ 20 വനിതാ എംപിമാർ സ്പീക്കർക്ക് പരാതി നൽകിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

'റോയല്‍ ടീം', ബെംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്