ദേശീയം

'വാരാണസിയില്‍ മോദിക്കെതിരെ പ്രിയങ്കാഗാന്ധി മത്സരിച്ചാല്‍ ജയം ഉറപ്പ്'

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കഗാന്ധി മത്സരിച്ചാല്‍ വിജയം ഉറപ്പെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്ത്. 'വാരാണസിയിലെ ജനങ്ങള്‍ക്ക് പ്രിയങ്കയെ ആവശ്യമുണ്ട്. മോദിക്കെതിരെ വാരാണസിയില്‍ മത്സരിച്ചാല്‍ പ്രിയങ്കയ്ക്ക് വിജയം ഉറപ്പാണ്. റായ്ബറേലിയിലും അമേഠിയിലും വാരാണസിയിലും ബിജെപിക്ക് പോരാട്ടം കടുപ്പമാകും'- സഞ്ജയ് റാവത്ത പറഞ്ഞു.

ശരദ് പവാറും അജിത് പവാറും കൂടിക്കാഴ്ച നടത്തിയതിനെ കുറിച്ച് സംസാരിക്കവേ, പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി നരേന്ദ്രമോദിക്ക് കൂടിക്കാഴ്ച നടത്താമെങ്കില്‍ എന്തുകൊണ്ട് ശരത്പവാറും അജിത് പവാറും തമ്മില്‍ കൂടിക്കാഴ്ച നടത്തിക്കൂടായെന്നും അദ്ദേഹം ചോദിച്ചു. ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതായി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. അതിനെക്കുറിച്ച് വൈകാതതന്നെ ശരത് പവാര്‍ വിശദീകരിക്കും. അജിത് പവാറിനെ പ്രതിപക്ഷകൂട്ടായ്മയായ 'ഇന്ത്യ' മുന്നണിയിലേക്ക് ക്ഷണിച്ചിട്ടുണ്ടാകുമെന്ന് കരുതുന്നതായും സഞ്ജയ് റാവത്ത് പറഞ്ഞു.

ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാരില്‍ രണ്ട് ഉപമുഖ്യമന്ത്രിമാരും അതൃപ്തരാണെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. അജിത് പവാറിനൊപ്പം എട്ട് എന്‍സിപി അംഗങ്ങളും ബിജെപി- ഷിന്‍ഡെ സഖ്യത്തിലേക്ക് മാറിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വിമര്‍ശനങ്ങള്‍ക്കു സ്വാഗതം, ഒരാള്‍ക്കും ഒരു പ്രത്യേക പരിഗണനയും ഇല്ല'

'ഡോക്ടര്‍ മാപ്പുപറഞ്ഞു; ഇനി ഒരു കുട്ടിക്കും ഈ ഗതിവരരുത്; നിയമനടപടിയുമായി മുന്നോട്ടുപോകും'

സുനില്‍ ഛേത്രി; ഫുട്‌ബോളിലെ 'ഇന്ത്യന്‍ ഹൃദയ താളം'

കാറിനുള്ളില്‍ കുട്ടിയെ മറന്നുവെച്ച് കല്യാണത്തിന് പോയി, മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം

ഭാര്യയെ വനത്തിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി കാല്‍മുട്ടുകള്‍ ചുറ്റിക കൊണ്ട് ഇടിച്ചുപൊട്ടിച്ചു; വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം