ദേശീയം

'സര്‍ക്കാരിന് എതിരെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടില്ല'; ചീഫ് ജസ്റ്റിസിന്റെ പേരിലും വ്യാജ പ്രചാരണം, നടപടിയെന്ന് സുപ്രീംകോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ ചിത്രം ഉപയോഗിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടക്കുന്നതായി സുപ്രീംകോടതി. ചീഫ് ജസ്റ്റിസിന്റെ പഴയ ഫോട്ടോ ഉപയോഗിച്ച് സര്‍ക്കാരിന് എതിരെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുന്ന തരത്തിലാണ് പോസ്റ്റ് പ്രചരിക്കുന്നത്. ഇത്തരത്തിലൊരു പ്രസ്താവന ചീഫ് ജസ്റ്റിസ് നല്‍കിയിട്ടില്ലെന്ന് സുപ്രീംകോടതി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. 

ചീഫ് ജസ്റ്റിസിന്റെ പഴയ ചിത്രം ഉപയോഗിച്ച്, സര്‍ക്കാരിന് എതിരെ പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്തു എന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണം നടക്കുന്നത് സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെട്ടു. ഈ പോസ്റ്റ് ദുരുദ്ദേശപരവും വ്യാജവുമാണ്. ഇത് സംബന്ധിച്ച് നിയമപാലകരുമായി ചേര്‍ന്ന നടപടി സ്വീകരിച്ചു വരികയാണെന്നും സുപ്രീംകോടതി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; മറ്റൊരു ഇന്ത്യൻ പൗരനും അറസ്റ്റിൽ

ആരോഗ്യനില മോശമായി; എസ് എം കൃഷ്ണ ഐസിയുവില്‍

'കലാകാരികളെ പോലും നികൃഷ്ടമായ കണ്ണോടെ കാണുന്നു'; ആര്‍ എംപി നേതാവ് ഹരിഹരനെതിരെ കേസെടുക്കണമെന്ന് ഡിവൈഎഫ്‌ഐ

സർവീസുകൾ ഇന്നും മുടങ്ങി; റദ്ദാക്കിയത് 5 എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ

മലപ്പുറത്ത് വീണ്ടും മഞ്ഞപ്പിത്ത മരണം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു