ദേശീയം

ഇനി 'ഇന്ത്യ' കളിക്കും; ഇത് ചെങ്കോട്ടയിലെ മോദിയുടെ അവസാന പ്രസംഗം: മമത ബാനര്‍ജി 

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ചെങ്കോട്ടയിലെ ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിന പ്രസംഗം പ്രധാനമന്ത്രി എന്ന നിലയില്‍ നരേന്ദ്രമോദിയുടെ അവസാന പ്രസംഗമാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' കളത്തിലിറങ്ങുകയാണ്. ഇനി 'ഇന്ത്യ' കളിക്കുമെന്നും മമത പറഞ്ഞു. 

സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് പശ്ചിമബംഗാളിലെ ബെഹാലയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മമത ബാനര്‍ജി. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ദാരിദ്ര്യം തുടച്ചു നീക്കുക ( ഗരീബി ഹഠാവോ) എന്ന ലക്ഷ്യത്തോടെ പദ്ധതി നടപ്പാക്കി. 

എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാവപ്പെട്ടവരെ തന്നെ തുടച്ചുനീക്കുക ( ഗരീബ് ഹഠാവോ) എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് മമത ആരോപിച്ചു. ബിജെപിയുടെ വളര്‍ച്ച തടഞ്ഞ് പ്രതിപക്ഷ സഖ്യമായ ഇന്ത്യ രാജ്യത്ത് മികച്ച ശക്തിയായി മാറും. 

തൃണമൂല്‍ കോണ്‍ഗ്രസ് കൂടി ഉള്‍പ്പെട്ട ഇന്ത്യ സഖ്യം, 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടും. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ബിജെപിയെ തുടച്ചു നീക്കും. ബംഗാള്‍ ജനത ബിജെപി സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നും മമത ബാനര്‍ജി പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൈനക്ക് കനത്ത തിരിച്ചടി; ഇറാനിലെ ചബഹാർ തുറമുഖം 10 വർഷത്തേക്ക് ഇന്ത്യക്ക്

'ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനം, നിങ്ങളുടെ പിന്തുണ ആവശ്യമാണ്'; കുറിപ്പുമായി ജി വി പ്രകാശ്

'സംശയം, പുരുഷന്മാരുടെ ഫോൺ നമ്പറുകൾ ബ്ലോക്ക് ചെയ്തു, മൊബൈല്‍ പിടിച്ചുവച്ചു'; നേരിട്ടത് കൊടിയ മർദ്ദനമെന്ന് നവവധു

ഇരുചക്രവാ​ഹനയാത്രയിൽ സാരിയും മുണ്ടും ധരിക്കുന്നവർ ശ്രദ്ധിക്കുക!; മുന്നറിയിപ്പുമായി മോട്ടോർ വാഹനവകുപ്പ്

സ്വര്‍ണവില വീണ്ടും കുറഞ്ഞു; നാലുദിവസത്തിനിടെ ഇടിഞ്ഞത് 640 രൂപ