ദേശീയം

ഫോണില്‍ സംസാരിച്ച് മുഖ്യമന്ത്രിക്ക് സല്യൂട്ട്; എഎസ്പിയെ സ്ഥലം മാറ്റി

സമകാലിക മലയാളം ഡെസ്ക്

ഡെറാഢൂണ്‍: മൊബൈല്‍ ഫോണില്‍ സംസാരിച്ച് മുഖ്യമന്ത്രിക്ക് സല്യൂട്ട് അടിച്ച എഎസ്പിക്ക് സ്ഥലം മാറ്റം. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കിര്‍ സിങ് ധാമിയെയാണ് ആഡീഷണല്‍ പൊലീസ് സൂപ്രണ്ട് ശേഖര്‍ സുയാല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് സല്യൂട്ട് അടിച്ചത്. കോട്ദ്വാറിലെ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനത്തെിയപ്പോഴായിരുന്നു സംഭവം. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. 

മുഖ്യമന്ത്രി ഹെലികോപ്റ്ററില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെ എഎസ്പി ഫോണില്‍ സംസാരിച്ചുകൊണ്ട് അദ്ദേഹത്തെ സല്യൂട്ട് ചെയ്യുകയായിരുന്നു. ഈ വീഡിയോ വൈറലായതിന് പിന്നാലെയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. മോശം പെരുമാറ്റത്തെ തുടര്‍ന്് എഎസ്പിയെ നരേന്ദ്ര നഗറിലെ പോലീസ് പരിശീലന കേന്ദ്രത്തിലേക്ക് മാറ്റി. ഓഗസ്റ്റ് 11ന് ഹരിദ്വാറില്‍ നിന്നെത്തിയ മുഖ്യമന്ത്രി കോട്ദ്വാറിലെ ഗ്രസ്താന്‍ഗഞ്ച് ഹെലിപാഡിലാണ് ഇറങ്ങിയത്. മുഖ്യമന്ത്രിയെ ഹെലിപാഡില്‍ സ്വീകരിക്കാന്‍ പൊലീസും ജനപ്രതിനിധികളുമടക്കം എത്തിയിരുന്നു. പെട്ടെന്ന് ഒരു കൈകൊണ്ട് ഫോണ്‍ ചെവിയില്‍ പിടിച്ച് മറുകൈകൊണ്ട് മുഖ്യമന്ത്രിക്ക് സല്യൂട്ട് നല്‍കി എഎസ്പി അവിടേയ്ക്ക് എത്തുകയായിരുന്നു. ശേഖര്‍ സുയാലിനെ സ്ഥലംമാറ്റിയതിന് പിന്നാലെ ജയ് ബലൂനിയെ കോട്വാറിലെ പുതിയ അഡീഷണല്‍ പോലീസ് സൂപ്രണ്ടായി നിയമിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ എസ് ഹരിഹരന്റെ വീടിന് നേര്‍ക്ക് ആക്രമണം, സ്‌കൂട്ടറിലെത്തിയ സംഘം സ്‌ഫോടക വസ്തു എറിഞ്ഞു

ബംഗളൂരുവിനെതിരെ ഡല്‍ഹിക്ക് 188 റണ്‍സ് വിജയലക്ഷ്യം

കരമന അഖില്‍ വധം: മുഖ്യ പ്രതി സുമേഷ് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും പിടിയില്‍

ഉണ്ണിത്താന് വേണ്ടി പുറത്ത് പോകുന്നു, രാജി ഭീഷണിയുമായി ബാലകൃഷ്ണന്‍ പെരിയ

സഞ്ജുവിന്റെ ത്രോ മനപ്പൂര്‍വം തടഞ്ഞതോ? ജഡേജയുടെ ഔട്ടിനെ ചൊല്ലി തര്‍ക്കം, വിഡിയോ