ദേശീയം

'ഭാവി ജീവിതം കഷ്ടപ്പാടുകള്‍ നിറഞ്ഞതെന്ന് ജാതകം'; എട്ടുവയസുകാരിയെ അച്ഛന്‍ കഴുത്തുമുറിച്ച് കൊന്നു

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: തെലങ്കാനയില്‍ എട്ടുവയസുകാരിയെ അച്ഛന്‍ കഴുത്തുമുറിച്ച് കൊലപ്പെടുത്തി. ഭാവി ജീവിതത്തില്‍ കഷ്ടപ്പാടുകള്‍ നേരിടേണ്ടി വരുമെന്ന് ജാതകത്തില്‍ പറഞ്ഞിരുന്നത് വിശ്വസിച്ചാണ് അച്ഛന്‍ ക്രൂരകൃത്യം ചെയ്തതെന്ന് പൊലീസ് പറയുന്നു.

ഹൈദരാബാദിലാണ് സംഭവം. സ്‌കൂള്‍ വിട്ട് കുട്ടി വീട്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നാടിനെ നടുക്കിയ സംഭവം പുറംലോകം അറിഞ്ഞത്. ഓഗസ്റ്റ് 18നാണ് കുട്ടിയെ കാണാതായത്. അന്ന് വൈകീട്ട് എട്ടുവയസുകാരിയെ അച്ഛന്‍ ചന്ദ്രശേഖര്‍ കാറില്‍ കൂട്ടിക്കൊണ്ടുപോയതായി അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് ബ്ലേഡ് ഉപയോഗിച്ചാണ് ചന്ദ്രശേഖര്‍ കൊലപാതകം നടത്തിയത്. എട്ടുവയസുകാരിയുടെ കഴുത്തുമുറിച്ചാണ് കൊലപാതകമെന്നും പൊലീസ് പറയുന്നു.

കുട്ടിയെ കാണാതായ ദിവസം ചന്ദ്രശേഖര്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. കുറ്റം മറയ്ക്കുന്നതിന് മൃതദേഹം ഉപേക്ഷിക്കാന്‍ ഉചിതമായ സ്ഥലം തേടി ചന്ദ്രശേഖര്‍ കാറില്‍ ചുറ്റി നടന്നു. അതിനിടെ രാത്രിയില്‍ ചന്ദ്രശേഖറിന്റെ കാറിന്റെ ടയര്‍ പഞ്ചറായി. കാറില്‍ മൃതദേഹവും ചന്ദ്രശേഖറിന്റെ ദേഹത്ത് രക്തക്കറയും സഹായിക്കാന്‍ എത്തിയ വഴിയാത്രക്കാരന്റെ ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍ തന്നെ വഴിയാത്രക്കാരന്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഭാവി ജീവിതത്തില്‍ എട്ടുവയസുകാരി കഷ്ടപ്പാടുകള്‍ അനുഭവിക്കേണ്ടി വരുമെന്ന് ജാതകത്തില്‍ പറഞ്ഞിരുന്നതാണ് ചന്ദ്രശേഖറെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ നൂറ് അടി ഉയരമുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; എട്ട് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ

യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ കുടിവെള്ളവുമായി കെഎസ്ആര്‍ടിസി

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചു,ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് അവതാരകനെതിരെ കേസ്

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; രണ്ട് യുവതികള്‍ക്ക് പരിക്ക്

മഴക്ക് മുമ്പ് റോഡുകളിലെ കുഴികള്‍ അടക്കണം; റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘം: മുഹമ്മദ് റിയാസ്