ദേശീയം

'ശാസ്ത്രജ്ഞർക്ക് ബി​ഗ് സല്യൂട്ട്, ഓഗസ്റ്റ്  23 ഇനി ദേശീയ ബഹിരാകാശ ദിനം'- നേരിട്ടെത്തി അഭിനന്ദിച്ച് പ്രധാനമന്ത്രി

സമകാലിക മലയാളം ഡെസ്ക്

ബം​ഗളൂരു: രാജ്യത്തിന്റെ അഭിമാനമായി മാറിയ ചന്ദ്രയാൻ 3 ദൗത്യത്തിൽ പങ്കാളികളായ ശാസ്ത്രജ്ഞൻമാരേയും ഐഎസ്ആർഒ ജീവനക്കാരേയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദ്വിരാഷ്ട്ര സന്ദർശനത്തിനു ശേഷം നേരെ ബം​ഗളൂരുവിലെത്തിയ അദ്ദേഹം പീനിയയിലെ ഇസ്റോയുടെ ടെലി ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ് വര്‍ക്ക് സെന്ററില്‍ ഒരുക്കിയ ചന്ദ്രയാന്‍ മിഷന്‍ ഓപ്പറേഷന്‍ കോംപ്ലക്സിലെത്തി ശാസ്ത്രജ്ഞരെ നേരിൽ കണ്ട് അഭിനന്ദിച്ചു. 

ഐഎസ്ആർഒ സംഘം രാജ്യത്തെ ഉയരങ്ങളിലെത്തിച്ചതായി അദ്ദേഹം വ്യക്തമാക്കി. വലി സന്തോഷത്തിന്റെ നിമിഷങ്ങളാണിതെന്നു അദ്ദേഹം പറഞ്ഞു. ശാസ്ത്രജ്ഞരെ താൻ സല്യൂട്ട് ചെയ്യുന്നു. ചന്ദ്രയാൻ സോഫ്റ്റ് ലാൻഡ് ചെയ്യുമെന്നു നമ്മുടെ ശാസ്ത്ര സംഘത്തിനു ഉറപ്പായിരുന്നു. ഇന്ന് ഓരോ വീട്ടിലും ത്രിവർണ പതാക പാറുന്നു. ചന്ദ്രനിലും നമ്മുടെ പതാകയെത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

ചന്ദ്രയാന്‍ ലാന്‍ഡ് ചെയ്ത സ്ഥലത്തിന് 'ശിവശക്തി പോയിന്റ്' എന്നു പ്രധാനമന്ത്രി പേരിട്ടു. ദൗത്യത്തില്‍ പങ്കാളികളായ എല്ലാ വനിതകളെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. ഓഗസ്റ്റ്  23 ഇനി മുതൽ ദേശീയ ബഹിരാകാശ ദിനമായി ആഘോഷിക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. 

'ഇന്ന് ഞാൻ വല്ലാത്ത സന്തോഷം അനുഭവിക്കുന്നു. അത്തരം അവസരങ്ങൾ വളരെ അപൂർവമായേ ഉണ്ടാകാറുള്ളു. ദൗത്യം നടക്കുമ്പോൾ ഞാൻ ദക്ഷിണാഫ്രിക്കയിലായിരുന്നു. പക്ഷേ എന്റെ മനസ് നിങ്ങൾക്കൊപ്പമായിരുന്നു. ഇവിടെ വന്ന് എത്രയും പെട്ടെന്നു നിങ്ങളെ കാണാനാണ് ഞാൻ ആ​ഗ്രഹിച്ചത്. നിങ്ങളുടെ പരിശ്രമങ്ങളെ അഭിവാദ്യം ചെയ്യുന്നു.'

'ചന്ദ്രയാൻ രണ്ട് അതിന്റെ അവസാന കാൽപ്പാട് പതിപ്പിച്ച ചന്ദ്രോപരിതലത്തിലെ സ്ഥലം ഇനി 'തിരം​ഗ' എന്നു അറിയപ്പെടും. ഇന്ത്യയുടെ എല്ലാ ശ്രമങ്ങൾക്കും ഇതു പ്രചോദനമാകും. ഒരു പരാജയവും അന്തിമമല്ലെന്നു അതു നമ്മെ ഓർമിപ്പിക്കും.' 

'ചന്ദ്രയാൻ 3ൽ വനിതാ ശാസ്ത്രജ്ഞർ നിർണായക പങ്കാമ് വഹിച്ചത്. 'ശിവശക്തി' പോയിന്റ് വരും തലമുറകളെ ജനങ്ങളുടെ ക്ഷേമത്തിനു ശാസ്ത്രം ഉപയോ​ഗിക്കാൻ പ്രചോദിപ്പിക്കും. ജനങ്ങളുടെ ക്ഷേമമാണ് പരമമായ പ്രതിബദ്ധത'- മോദി കൂട്ടിച്ചേർത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല