ദേശീയം

'ശക്തിയായി അടിക്കൂ'; യുപിയിൽ ഹിന്ദു വിദ്യാർത്ഥികളെ കൊണ്ട് മുസ്ലിം വിദ്യാർത്ഥിയെ തല്ലിച്ചു; അധ്യാപികയ്‌ക്കെതിരെ വൻ പ്രതിഷേധം

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ക്ലാസ് മുറിയില്‍ ഹിന്ദു വിദ്യാര്‍ത്ഥികളെ മുസ്ലീം വിദ്യാര്‍ത്ഥിയുടെ മുഖത്തടിപ്പിച്ച് അധ്യാപിക. യുപിയിലെ മുസാഫര്‍നഗറിൽ നേഹ പബ്ലിക് സ്‌കൂളിലാണ് സംഭവം. ക്ലാസിന് മുന്നില്‍ നിര്‍ത്തിയിരുന്ന വിദ്യാര്‍ത്ഥിയെ തല്ലാന്‍ അധ്യാപിക തൃപ്ത ത്യാഗി നിര്‍ദേശിക്കുന്നത് അനുസരിച്ച് ഓരോ ഓരോ വിദ്യാര്‍ഥികളായി വന്ന് കുട്ടിയെ തല്ലുന്നത് വിഡിയോയില്‍ കാണാം.

'കൂടുതൽ ശക്തിയായി അടിക്കൂ'- എന്ന് അധ്യാപിക വിദ്യാർത്ഥികളോട് പറയുന്നതും വിഡിയോയില്‍ കേള്‍ക്കാം. വിഡിയോ പകര്‍ത്തുന്ന ആള്‍ ഉച്ചത്തില്‍ ചിരിക്കുകയും അധ്യാപികയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. വിഡിയോ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചതോടെ വൻ പ്രതിഷേധമാണ് അധ്യാപികയ്‌ക്കെതിരെ ഉയരുന്നത്.

അതേസമയം അധ്യാപിക പൊലീസ് മുന്നില്‍ മാപ്പ് പറഞ്ഞതായും പരാതിയില്ലെന്ന് എഴുതി നല്‍കിയതായും വിദ്യാര്‍ഥിയുടെ പിതാവ് ഇര്‍ഷദ് പറഞ്ഞു. മകനെ സ്‌കൂളിലേക്ക് ഇനി അയക്കില്ലെന്നാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മര്‍ദനത്തിനിരയായ വിദ്യാര്‍ഥിയെ തിരിച്ചറിയാതിരിക്കാന്‍ വിഡിയോ പങ്കുവെക്കരുതെന്ന് ദേശീയ ബാലാവകാശ കമ്മിഷന്‍ മേധാവി പ്രിയങ്ക് കനൂംഗോ അഭ്യര്‍ഥിച്ചു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഭേദഗതി ചെയ്യാനാണെങ്കില്‍ അന്നേ ചെയ്യാമായിരുന്നു, 10 വര്‍ഷമായി സംവരണത്തില്‍ തൊട്ടിട്ടുപോലുമില്ല': അമിത് ഷാ

എസ് രാമചന്ദ്രന്‍പിള്ളയുടെ മകന്‍ ബിപിന്‍ ചന്ദ്രന്‍ അന്തരിച്ചു

അമ്മയ്‌ക്ക് വേണ്ടി ഒരു മകൾ നടത്തിയ പോരാട്ടം, അമേരിക്കയിൽ തുടങ്ങി ലോകം മുഴുവൻ ഏറ്റെടുത്തു; മാതൃദിനത്തിന്റെ തുടക്കം

ബിരുദ പ്രവേശനം: സിയുഇടി അഡ്മിറ്റ് കാര്‍ഡ് ഇന്ന്?, അറിയേണ്ടതെല്ലാം

പ്ലേ ഓഫ് ഉറപ്പിക്കാന്‍ രാജസ്ഥാന്‍; ചെന്നൈക്ക് നിര്‍ണായകം