ദേശീയം

മധ്യപ്രദേശ് തുടര്‍ഭരണത്തിലേക്ക്?; ബിജെപിക്ക് വന്‍ കുതിപ്പ്

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ പ്രതീക്ഷ തല്ലിക്കെടുത്തി ബിജെപി തുടര്‍ഭരണത്തിലേക്കെന്ന് സൂചന. മധ്യപ്രദേശില്‍ 120 ലധികം സീറ്റുകളിലാണ് ബിജെപി വ്യക്തമായ മുന്നേറ്റം തുടരുന്നത്. ബിജെപി ഓഫീസുകളില്‍ ആഹ്ലാദപ്രകടനങ്ങള്‍ ആരംഭിച്ചു.

കോണ്‍ഗ്രസ് 94 മണ്ഡലങ്ങളില്‍ മുന്നിലാണ്. ബുധിനിയില്‍ ശിവരാജ് സിങ് ചൗഹാന്‍ ലീഡ് ചെയ്യുന്നുണ്ട്. കേന്ദ്രമന്ത്രി പ്രഹ്ളാദ് സിങ് പട്ടേല്‍ നര്‍സിങ്പൂരിലും ബിജെപി ദേശീയ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗിയ ഇന്‍ഡോര്‍- ഒന്നിലും മുന്നിലാണ്. അതേസമയം ആഭ്യന്തരമന്ത്രി നരോത്തം മിശ്ര ദതിയയില്‍ പിന്നിലാണ്. 

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള സെമി ഫൈനൽ എന്ന വിശേഷിപ്പിക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ രണ്ടു വലിയ സംസ്ഥാനങ്ങളായ മധ്യപ്രദേശിലും രാജസ്ഥാനിലുമാണ് ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാനായത്. മധ്യപ്രദേശിൽ നാലു വീതം എക്സിറ്റ് പോളുകൾ ബിജെപിക്കും കോൺഗ്രസിനും മുൻതൂക്കം നൽകിയിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല