ദേശീയം

'തെലങ്കാനയിലെ ജയം കോണ്‍ഗ്രസിന് ഏക വെള്ളിരേഖ'; സീറ്റില്‍ വര്‍ധനവെന്ന് മോദി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തെലങ്കാനയിലെ ജയം കോണ്‍ഗ്രസിന് ഏക വെള്ളിരേഖയെന്ന് പ്രധാനമന്ത്രി നന്ദ്രേ മോദി. നാലു സംസ്ഥാനങ്ങളിലെ വോട്ടെണ്ണലില്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ് ഗഡ് സംസ്ഥാനങ്ങളിലാണ് ബിജെപി ശക്തമായ വിജയം നേടിയത്. രാജസ്ഥാനും ഛത്തീസ് ഗഡും കോണ്‍ഗ്രസിന്റെ പക്കല്‍ നിന്നും ബിജെപി അധികാരം തിരിച്ചു പിടിക്കുകയായിരുന്നു. തെലങ്കാനയില്‍ മാത്രമാണ് കോണ്‍ഗ്രസിന് അധികാരം നേടാനായത്. 

''ഇത് കോണ്‍ഗ്രസിന് മോശമായ ദിവസത്തിലെ ഏക വെള്ളിരേഖയായി ഉയര്‍ന്നു. വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ അദ്ദേഹം 2018 ലെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സീറ്റുകള്‍ ഒന്നില്‍ നിന്ന് ഇത്തവണ എട്ടിലേക്ക് ഉയര്‍ന്നു, സംസ്ഥാനത്ത് ബിജെപിക്കുള്ള പിന്തുണ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്‌''. തെലങ്കാന തിരഞ്ഞെടുപ്പിനെക്കുറിച്ചു പ്രധാനമന്ത്രി പറഞ്ഞു. 

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ ബിജെപി വിജയത്തില്‍ വോട്ടര്‍മാര്‍ക്ക് മോദി നന്ദി അറിയിച്ചു. . ഇന്ത്യയിലെ ജനങ്ങള്‍  സദ്ഭരണത്തിന്റെയും വികസനത്തിന്റെയും രാഷ്ട്രീയം തിരഞ്ഞെടുത്തുവെന്നും മോദി എക്‌സ് പോസ്റ്റില്‍ പറഞ്ഞു.  

നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തില്‍ ഇതിനകം നിരവധി റൗണ്ട് വോട്ടെണ്ണല്‍ നടത്തുകയും ചില സീറ്റുകളുടെ ഫലം പ്രഖ്യാപിക്കുകയും ചെയ്തു, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ ബിജെപിക്കാണ്‌ മേല്‍ക്കൈ. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ നൂറ് അടി ഉയരമുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; എട്ട് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ

യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ കുടിവെള്ളവുമായി കെഎസ്ആര്‍ടിസി

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചു,ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് അവതാരകനെതിരെ കേസ്

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; രണ്ട് യുവതികള്‍ക്ക് പരിക്ക്

മഴക്ക് മുമ്പ് റോഡുകളിലെ കുഴികള്‍ അടക്കണം; റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘം: മുഹമ്മദ് റിയാസ്