ദേശീയം

ടിക്കറ്റില്ലാതെ യാത്ര, പിടിച്ച ടിക്കറ്റ് ചെക്കറുടെ മുഖത്ത് ചെരുപ്പൂരി അടിച്ചു; ഇൻകം ടാക്സ് ഉദ്യോഗസ്ഥന് 6 മാസം തടവും 1 ലക്ഷം രൂപ പിഴയും ശിക്ഷ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ട്രെയിൻ യാത്രയ്ക്കിടെ ടിക്കറ്റ് ചെക്കറുടെ മുഖത്തടിച്ച ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥന് 6 മാസം തടവും 1 ലക്ഷം രൂപ പിഴയും  ശിക്ഷ. ആദായനികുതി വകുപ്പിലെ അസിസ്റ്റന്റ് കമ്മിഷണർ ഋഷികുമാർ സിങ്ങിനെയാണ് കോടതി ശിക്ഷിച്ചത്. 

ലോക്കൽ ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുകയായിരുന്നു ഋഷികുമാർ സിങ്. പരിശോധിക്കാനെത്തിയ ടിക്കറ്റ് ചെക്കർ ഇയാൾ ടിക്കറ്റില്ലാതെയാണ് യാത്ര ചെയ്തതെന്ന് കണ്ടെത്തിയപ്പോൾ, കാലിൽ കിടന്ന ചെരിപ്പൂരി മുഖത്ത് അടിച്ചെന്നാണ് കേസ്.

യൂണിഫോം ധരിച്ചിരുന്നില്ലെന്നും അതിനാൽ ടിക്കറ്റ് ചെക്കറാണെന്ന് അറിയാതെയാണ് ഇയാളെ അടിച്ചതെന്നുമായിരുന്നു ഋഷികുമാർ സിങ് കോടതിയിൽ പറഞ്ഞത്. എന്നാൽ കോടതി ഈ വാദം അം​ഗീകരിച്ചില്ല.  ആരെയും കയ്യേറ്റം ചെയ്യാൻ ആർക്കും അവകാശമില്ലെന്ന് പറഞ്ഞ കോടതി ഉദ്യോഗസ്ഥൻ കുറ്റക്കാരനെന്ന് പ്രസ്താവിക്കുകയും ശിക്ഷിക്കുകയായിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നൊബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്!

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; മില്‍മ സമരം തീര്‍ന്നു

ബാറ്റിങ് നിര തിളങ്ങി; ഡല്‍ഹിക്കെതിരെ ലഖ്‌നൗവിന് 209 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ അച്ഛന്‍ മരിച്ചു