ദേശീയം

വോട്ടിങ് യന്ത്രം തകരാറിലായിരുന്നു; റീ കൗണ്ടിങ് നടത്തണമെന്ന് മുഹമ്മദ് അസ്ഹറുദ്ദീന്‍ 

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: തെലങ്കാനയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ തോറ്റു. 25 വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായിരുന്നുവെന്നും റീ കൗണ്ടിങ് നടത്തണമെന്നും അസ്ഹറുദ്ദീന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജൂബിലി ഹില്‍സ് മണ്ഡലത്തില്‍ 7801 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എതിര്‍ സ്ഥാനാര്‍ഥിയായ ബിആര്‍എസിലെ മഗന്ദി ഗോപിനാഥ് ജയിച്ചത്.  

തെലങ്കാനയില്‍ ചരിത്ര വിജയമാണ് കോണ്‍ഗ്രസ് നേടിയത്. ആകെയുള്ള 119 സീറ്റില്‍ 64 സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിച്ചു. ഭരണകക്ഷിയായ ബി.ആര്‍.എസിന് 39 സീറ്റുകളാണ് നേടാനായത്. ബിജെപി എട്ട് സീറ്റിലൊതുങ്ങി. എഐഎംഐഎം ഏഴ് സീറ്റും സിപിഐ ഒരു സീറ്റും നേടി.

2009ലാണ് അസ്ഹറുദ്ദീന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ശേഷം മൊറാദാബാദ് മണ്ഡലത്തില്‍നിന്ന് ലോക്‌സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. തെലങ്കാന പിസിസി അധ്യക്ഷനായും അസ്ഹര്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കനത്ത മഴ, മൂവാറ്റുപുഴയിൽ 3 കാറുകൾ കൂട്ടിയിടിച്ചു; 10 പേർക്ക് പരിക്ക്, 4 പേരുടെ നില ​ഗുരുതരം

മഴ മാറി, കളി 16 ഓവര്‍; കൊല്‍ക്കത്ത- മുംബൈ പോരാട്ടം തുടങ്ങി

കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച മകനെതിരെ കേസ്; റിപ്പോര്‍ട്ട് തേടി മന്ത്രി

കാറിൽ കടത്താൻ ശ്രമം; കാസർക്കോട് വൻ സ്വർണ വേട്ട

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാറാണ്, ക്ഷണം സ്വീകരിച്ച് രാഹുല്‍ ഗാന്ധി