ദേശീയം

മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തൂണില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചു; വീഡിയോ വൈറല്‍; 7 പേര്‍ക്കെതിരെ കേസ്

സമകാലിക മലയാളം ഡെസ്ക്

 
ലഖ്‌നൗ: മോഷണക്കുറ്റം ആരോപിച്ച് ഉത്തര്‍പ്രദേശില്‍ യുവാവിനെ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. സഹരന്‍പൂരിലെ പാരാമൗണ്ട് കോളനിക്ക് സമീപമാണ് സംഭവം. ഏഴ് പേര്‍ക്കെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു. 

മുഹമ്മദ് റഹ്മാന്‍ എന്ന യുവാവ് ഒരു നിര്‍മ്മാണ സ്ഥലത്ത് നിന്ന് കമ്പികള്‍
മോഷ്ടിച്ചതായി സംശയിച്ചതിനെ തുടര്‍ന്ന് ആള്‍ക്കൂട്ടം മര്‍ദിക്കുകയായിരുന്നു. ചൊവ്വാഴ്ചയാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായി സദര്‍ ബസാര്‍ പൊലീസ് അറിയിച്ചു. 

സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ വിഷയത്തില്‍ പൊലീസ് കേസ് എടുക്കുകയായിരുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. അറസ്റ്റിലായ അമിത് ശര്‍മ യുവാവിനെ മര്‍ദിക്കുന്നതും കൂടെയുള്ളവരോട് യുവാവിനെ മര്‍ദിക്കാന്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.

ഏഴംഗസംഘം തന്നെ മോഷ്ടാവ് എന്ന് പറഞ്ഞ് മര്‍ദിക്കുകയായിരുന്നെന്ന് റഹ്മാന്‍ പൊലീസില്‍ മൊഴി നല്‍കി. അടിയേറ്റ് യുവാവ് നിലവിളിക്കുന്നുണ്ടെങ്കിലും അമിത് ശര്‍മ ഇയാളെ മര്‍ദിക്കുന്നത് വീഡിയോയില്‍ കാണാം. കൂടി നില്‍ക്കുന്നവര്‍ ഇടപെടാതെ നോക്കിനില്‍ക്കന്നതും വീഡിയോയില്‍ വ്യക്തമാണ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം