ദേശീയം

ഉറങ്ങിക്കിടന്ന കുഞ്ഞിന്റെ മുഖത്ത് പോത്ത് ചാണകമിട്ടു; ശ്വാസം കിട്ടാതെ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പോത്തിന്റെ ചാണകം മുഖത്ത് വീണതിനെ തുടര്‍ന്ന് ആറുമാസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞ് ശ്വാസംമുട്ടി മരിച്ചു. മഹോബ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.

മുറ്റത്ത് കുഞ്ഞ് ഉറങ്ങുന്ന സമയത്താണ് സംഭവം നടന്നത്. ഈസമയത്ത് കുട്ടിയുടെ അമ്മ മൃഗങ്ങള്‍ക്ക് തീറ്റ കൊടുക്കുകയായിരുന്നു. പോത്തിനെയും സമീപത്താണ് കെട്ടിയിട്ടിരുന്നത്. പോത്തിന്റെ ചാണകം മുഖത്ത് വീണതിനെ തുടര്‍ന്നാണ് കുഞ്ഞിന് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചാണകം മുഖത്ത് വീണതിനെ തുടര്‍ന്ന് കുഞ്ഞിന് ശ്വസിക്കാനോ കരയാനോ സാധിച്ചില്ല. അരമണിക്കൂര്‍ കഴിഞ്ഞാണ് അബോധാവസ്ഥയിലായ കുഞ്ഞിനെ അമ്മ ശ്രദ്ധിച്ചത്. ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോയി. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുഞ്ഞിന് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കുഞ്ഞിന്റെ അച്ഛന്‍ മൃഗസംരക്ഷണ വകുപ്പിലാണ് ജോലി ചെയ്തിരുന്നത്. കുഞ്ഞിന് അപകടം സംഭവിക്കുന്ന സമയത്ത് മുറ്റത്ത് പോത്ത് ഉള്‍പ്പെടെ ആറു മൃഗങ്ങളെയാണ് കെട്ടിയിട്ടിരുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ നൂറ് അടി ഉയരമുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; എട്ട് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ

യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ കുടിവെള്ളവുമായി കെഎസ്ആര്‍ടിസി

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചു,ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് അവതാരകനെതിരെ കേസ്

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; രണ്ട് യുവതികള്‍ക്ക് പരിക്ക്

മഴക്ക് മുമ്പ് റോഡുകളിലെ കുഴികള്‍ അടക്കണം; റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘം: മുഹമ്മദ് റിയാസ്