ദേശീയം

റെയില്‍വേ പ്ലാറ്റ്‌ഫോമിലേക്ക് വാട്ടര്‍ ടാങ്ക് മറിഞ്ഞുവീണു;  ബംഗാളില്‍ രണ്ട് യാത്രക്കാര്‍ മരിച്ചു; വീഡിയോ

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത:  റെയില്‍വേ സ്റ്റേഷനില്‍ കാത്തുനില്‍ക്കുകയായിരുന്ന യാത്രക്കാരുടെ മേലേക്ക് വാട്ടര്‍ ടാങ്ക് മറിഞ്ഞുവീണ് രണ്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബംഗാളിലെ ബര്‍ധമാന്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.

ബര്‍ധമാന്‍ സ്റ്റേഷനിലെ 2, 3 പ്ലാറ്റ്ഫോമുകളില്‍ കാത്തുനിന്നിരുന്ന യാത്രക്കാരുടെ മേലേക്ക് മുകളില്‍ സ്ഥാപിച്ച വലിയ വാട്ടര്‍ ടാങ്ക് മറിഞ്ഞു വീഴുകയായിരുന്നെന്ന് ഈസ്റ്റേണ്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരിക്കേറ്റവരെ ഉടന്‍ തന്നെ ബര്‍ധമാന്‍ മെഡിക്കല്‍ കോളജിലെത്തിച്ചു. രണ്ടുപേര്‍ മരിച്ചതായും മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു. 

പരിക്കേറ്റവരില്‍ ഒരാളുടെ ആരോഗ്യനില അതീവഗുരുതരമാണ്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് റെയില്‍വേ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തതായി ഇആര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതേതുടര്‍ന്ന് സ്റ്റേഷനിലെ 1, 2, 3 പ്ലാറ്റ്ഫോമുകളിലൂടെയുള്ള ട്രെയിന്‍ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; ഒറ്റയടിക്ക് കൂടിയത് 640 രൂപ

അടവ് മുടങ്ങിയ കാര്‍ പിടിച്ചെടുത്ത് ഉടമയെ മര്‍ദിച്ചു; പൊലീസുകാരന് സസ്‌പെന്‍ഷന്‍; ഒളിവില്‍

ഹരിയാനയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിനു തീപിടിച്ച് എട്ടു പേര്‍ വെന്തു മരിച്ചു

കനയ്യകുമാറിന് നേരെ കയ്യേറ്റം; മഷിയേറ്; ആക്രമണത്തിന് പിന്നില്‍ എതിര്‍ സ്ഥാനാര്‍ഥിയെന്ന് ആരോപണം; വിഡിയോ

പ്രമേഹം, ഹൃദ്രോഗ മരുന്നുകള്‍ ഉള്‍പ്പെടെ 41 അവശ്യമരുന്നുകളുടെ വില കുറയും