ദേശീയം

കമൽനാഥിനെ വെട്ടി, ജിത്തു പട്‌വാരി പുതിയ അധ്യക്ഷൻ; മധ്യപ്രദേശ് കോൺ​ഗ്രസിൽ അഴിച്ചുപണി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ മധ്യപ്രദേശ് കോൺ​ഗ്രസിൽ അഴിച്ചുപണി. മധ്യപ്രദേശ് പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മുതിര്‍ന്ന നേതാവും മുന്‍മുഖ്യമന്ത്രിയുമായ കമല്‍നാഥിനെ മാറ്റി. ജിത്തു പട്‌വാരിയാണ് മധ്യപ്രദേശിന്റെ പുതിയ പിസിസി അധ്യക്ഷന്‍.

ഉമങ് സിംഘാറിനെ മധ്യപ്രദേശ് നിയമസഭയിലെ കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷി നേതാവായും തെരഞ്ഞെടുത്തു. ഹേമന്ദ് കടാരെയാണ് നിയമസഭാ കക്ഷി ഉപനേതാവ്.

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് കൂടി ലക്ഷ്യം വെച്ചാണ് ജിത്തു പട്‌വാരിയെ പിസിസി അധ്യക്ഷസ്ഥാനത്തേക്ക് നിയോ​ഗിച്ചിരിക്കുന്നത്. അതേസമയം ഛത്തീസ്ഗഢ് കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനത്ത് ദീപക് ബൈജ് തുടരും.രണ്‍ദാസ് മഹന്തിനെ ഛത്തീസ്ഗഢ് നിയമസഭയിലെ കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷിനേതാവായും നിയമിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ

'ഒളിവിലിരുന്ന് സ്വയരക്ഷയ്ക്കു വേണ്ടി പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം'; അതിജീവിതയെ അപമാനിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷന്‍

സ്വിം സ്യൂട്ടില്‍ മോഡലുകള്‍: ലോകത്തെ ഞെട്ടിച്ച് സൗദി

തിരുവനന്തപുരത്ത് ഖനനത്തിനും മലയോര മേഖലയിലേക്കുള്ള യാത്രയ്ക്കും നിരോധനം; പത്തനംതിട്ടയില്‍ രാത്രിയാത്രയ്ക്ക് വിലക്ക്