ദേശീയം

5,000-ലധികം അമേരിക്കന്‍ വജ്രങ്ങള്‍, രാമായണ കഥാപാത്രങ്ങള്‍; രാമക്ഷേത്ര മാതൃകയില്‍ നെക്ലേസുണ്ടാക്കി വജ്രവ്യാപാരി,വീഡിയോ

സമകാലിക മലയാളം ഡെസ്ക്

സൂറത്ത്: 5,000-ലധികം അമേരിക്കന്‍ വജ്രങ്ങള്‍ ഉപയോഗിച്ച് അയോധ്യയിലെ രാമക്ഷേത്ര മാതൃകയില്‍ നെക്ലേസുണ്ടാക്കി വജ്രവ്യാപാരി. സൂറത്തിലെ വജ്രവ്യാപാരിയായ രസേഷ് ജൂവല്‍സിന്റെ ഡയറക്ടര്‍ കൗശിക് കകാഡിയയാണ് കലാസൃഷ്ടിക്ക് പിന്നില്‍. ഈ മാസ്റ്റര്‍ പീസ് രാമക്ഷേത്രത്തിന് സമര്‍പ്പിക്കുമെന്നും കൗശിക് കകാഡിയ അറിയിച്ചു.

''കലാസൃഷ്ടിക്കായി 5000ലധികം അമേരിക്കന്‍ വജ്രങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. രണ്ട് കിലോ വെള്ളി കൊണ്ടാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. രാമായണത്തിലെ പ്രധാന കഥാപാത്രങ്ങള്‍ മാലയില്‍ കൊത്തിയെടുത്തിട്ടുണ്ട്. അയോധ്യയില്‍ പുതുതായി നിര്‍മ്മിച്ച രാമക്ഷേത്രമാണ് ഇതിന് തങ്ങളെ പ്രചോദിപ്പിച്ചത്, ഇത് വാണിജ്യ ആവശ്യത്തിനും വേണ്ടിയല്ലെന്നും രാമക്ഷേത്രത്തിന് സമ്മാനമായി നല്‍കുമെന്നും കൗശിക് കകാഡിയ പറഞ്ഞു. 

2024 ജനുവരി 22 നാണ് അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രതിഷ്ഠ നടക്കുക. ജനുവരി 16 ന് ചടങ്ങുകള്‍ ആരംഭിക്കും. വാരണാസിയില്‍ നിന്നുള്ള പൂജാരി ലക്ഷ്മി കാന്ത് ദീക്ഷിതിന്റെ നേതൃത്വത്തിലാണ് പ്രധാന ചടങ്ങുകള്‍ നടക്കുക.

ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ദലൈലാമ, മാതാ അമൃതാനന്ദമയി, യോഗ ഗുരു ബാബാ രാംദേവ്, സിനിമാ താരങ്ങളായ രജനികാന്ത്, അമിതാഭ് ബച്ചന്‍, മാധുരി ദീക്ഷിത്, അരുണ്‍ ഗോവില്‍, ചലച്ചിത്ര സംവിധായകന്‍ മധുര് ഭണ്ഡാര്‍ക്കര്‍, മോഹന്‍ലാല്‍, വ്യവസായികളായ മുകേഷ് അംബാനി, അനില്‍ അംബാനി, ചിത്രകാരന്‍ വാസുദേവ് കാമത്ത്, ഐ.എസ്.ആര്‍.ഒ ഡയറക്ടര്‍ നിലേഷ് ദേശായി തുടങ്ങിയവരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ബോംബ് നിര്‍മാണത്തില്‍ മരിച്ചവര്‍ രക്തസാക്ഷികള്‍'; സ്മാരകമന്ദിരം എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

ലൈംഗികാരോപണത്തില്‍ മോദിയുടെ പേര് പറഞ്ഞാല്‍ നൂറ് കോടി; ശിവകുമാറിനെതിരെ ബിജെപി നേതാവ്

ജി പി ഹിന്ദുജ ബ്രിട്ടനിലെ ഏറ്റവും സമ്പന്നന്‍, ഋഷി സുനകിന്റെ സമ്പത്തിലും വര്‍ധന

'ബുദ്ധിയാണ് സാറെ ഇവന്റെ മെയിൻ!' ഉത്തരക്കടലാസ് കണ്ട് കണ്ണുതള്ളി അധ്യാപിക, അ‍ഞ്ച് മാർക്ക് കൂടുതൽ; വൈറൽ വിഡിയോ

'എകെജി സെന്ററില്‍ എത്തിയപ്പോഴേക്കും സമരം അവസാനിപ്പിച്ചിരുന്നു; സോളാറില്‍ ഇടനിലക്കാരനായിട്ടില്ല'