ദേശീയം

പ്ലസ് വണ്‍ വിദ്യാര്‍ഥിയുമായി ഒളിച്ചോടി; 32 കാരിയായ അധ്യാപികയ്‌ക്കെതിരെ പോക്‌സോ കേസ്

സമകാലിക മലയാളം ഡെസ്ക്


ചെന്നൈ: പ്ലസ് വണ്‍ വിദ്യാര്‍ഥിയുമായി ഒളിച്ചോടിയ 32കാരിയായ അധ്യാപികയ്‌ക്കെതിരെ പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസ് എടുത്തു. ചെന്നൈയിലെ ഷോളിങ്ങനല്ലൂരിലെ സ്വകാര്യ സ്‌കൂളിലെ അധ്യാപികയ്‌ക്കെതിരെയാണ് കേസ് എടുത്തത്. ഇരുവരെയും ചെന്നൈയിലെത്തിച്ചതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ ഹെപ്‌സിബയാണ് യുവതിയെന്ന് പൊലീസ് പറഞ്ഞു. അധ്യാപിക പഠിപ്പിക്കുന്ന സ്‌കൂളിലെ പതിനേഴുകാരനുമായി ഇവര്‍ പ്രണയത്തിലായിരുന്നെന്നും പൊലീസ് പറഞ്ഞു.

ചൊവ്വാഴ്ച രാവിലെ സ്‌കൂളിലേക്ക് പോയ വിദ്യാര്‍ഥി ഏറെ വൈകീട്ടും വീട്ടില്‍ തിരിച്ചെത്തിയില്ല. തുടര്‍ന്ന് ആശങ്കയിലായ രക്ഷിതാക്കള്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് വിദ്യാര്‍ഥി അന്നേദിവസം സ്‌കൂളിലെത്തിയിയിട്ടില്ലെന്ന് അറിയുന്നത്. തുടര്‍ന്ന് കുടുംബം  പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ അന്നേദിവസം ഹെബ്‌സിബയും സ്‌കൂൡ എത്തിയില്ലെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇരുവരുടെയും മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുളള അന്വേഷണത്തില്‍ കോയമ്പത്തൂരിലെ കാരമടയിലുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് പൊലീസ് അവിടെയെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിനോദയാത്രയ്ക്കായാണ് കാരമടയിലെത്തിയതെന്നാണ് ടീച്ചര്‍ പറഞ്ഞതെന്ന് പൊലീസ് പറഞ്ഞു. യുവതിക്കെതിരെ പോക്‌സോ പ്രകാരം കേസ് എടുത്തതായും അവരെ വൈദ്യപരിശോധയ്ക്ക് അയച്ചതായും പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

എന്താണ് അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്?

തൃശൂര്‍ പൂരത്തിനിടെ വിദേശവനിതയെ ചുംബിക്കാന്‍ ശ്രമം; പ്രതി അറസ്റ്റില്‍

മൂന്നു വര്‍ഷത്തിനു ശേഷം ഇന്ത്യന്‍ മണ്ണില്‍; ഫെഡറേഷന്‍ കപ്പില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം

കള്ളപ്പണം വെളുപ്പിക്കല്‍; ഝാര്‍ഖണ്ഡ് മന്ത്രി അലംഗീര്‍ ആലം അറസ്റ്റില്‍