ദേശീയം

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ഇഡി കുറ്റപത്രത്തില്‍ പ്രിയങ്ക ഗാന്ധിയും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി; കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയും. ആയുധ വ്യാപാരി സഞ്ജയ് ഭണ്ഡാരിക്കെതിരായ കള്ളപ്പണം വെളിപ്പിക്കല്‍ കേസിലാണ് പ്രിയങ്കയുടെ പേരും ഇടംപിടിച്ചത്. കേസില്‍ ഭര്‍ത്താവ് റോബര്‍ട്ട് വാധ്രയുടെ പേര് നേരത്തെ ഉള്‍പ്പെട്ടിരുന്നെങ്കിലും, പ്രിയങ്കയുടെ പേര് ആദ്യമായാണ് പരാമര്‍ശിക്കുന്നത്. 

ഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് ഏജന്റ് എച്ച് എല്‍ പഹ്വയില്‍ നിന്ന് വാങ്ങിയ ഭൂമി അയാള്‍ക്കുതന്നെ വിറ്റതില്‍ പ്രിയങ്കയ്ക്കും പങ്കുണ്ടെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഫരീദാബാദിലെ അമിപുര്‍ ഗ്രാമത്തില്‍ പഹ്വയില്‍നിന്ന് അഞ്ചേക്കര്‍ വാങ്ങിയതിന് പുറമേ, പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് 40.08 ഏക്കറോളം വരുന്ന ഭൂമി 2005- 06 കാലത്ത് വാങ്ങുകയും 2010-ല്‍ അയാള്‍ക്കു തന്നെ ഇത് വില്‍ക്കുകയും ചെയ്തു. 

ഇയാള്‍ എന്‍ആര്‍ഐ വ്യവസായി സി സി തമ്പിക്കും ഭൂമി വിറ്റുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. റോബര്‍ട്ട് വാധ്രയും സി സി തമ്പിയും തമ്മില്‍ ദീര്‍ഘനാളത്തെ ബിസിനസ് ബന്ധമുണ്ടെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. കള്ളപ്പണം വെളുപ്പിക്കല്‍, വിദേശനാണ്യ വിനിമയ നിയമങ്ങളുടെ ലംഘനം, ഔദ്യോഗിക രഹസ്യ വിവരം ചോര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഭണ്ഡാരിക്കെതിരെയുള്ളത്. ലണ്ടനില്‍ വസ്തു വാങ്ങിയതുമായി ബന്ധപ്പെട്ടും റോബര്‍ട്ട് വാധ്രയ്‌ക്കെതിരെ കേസുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു