ദേശീയം

'പെണ്ണ് കെട്ടണം'; ദൈവാനുഗ്രഹം തേടി യുവാക്കളുടെ പദയാത്ര; മൂന്ന് ദിനം 105 കിലോമീറ്റര്‍

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: വധുവിനെ ലഭിക്കാന്‍ നടന്നുമടുത്ത യുവാക്കള്‍ ക്ഷേത്രത്തിലേക്ക് പദയാത്ര സംഘടിപ്പിക്കുന്നു. 200 യുവാക്കള്‍ പദയാത്രയില്‍  അണിചേരും. കര്‍ണാടകയിലെ മാണ്ഡ്യയില്‍നിന്നാണ് ഈ മാസം 23ന് ദൈവാനുഗ്രഹം തേടി പദയാത്ര സംഘടിപ്പിക്കുന്നത്. ചാമരാജനഗര്‍ ജില്ലയിലെ എംഎം ഹില്‍സ് ക്ഷേത്രത്തിലേക്കാണ് പദയാത്ര.

പദയാത്രയില്‍ പങ്കെടുക്കുന്നവരില്‍ ഏറെയും കര്‍ഷകരാണ്. 30 വയസ്സ് കഴിഞ്ഞിട്ടും കല്യാണം ശരിയാകാത്ത യുവാക്കളാണ് ദൈവത്തിന്റെയും നാട്ടുകാരുടെയും ശ്രദ്ധ കിട്ടാന്‍ ബാച്ചിലര്‍ പദയാത്ര നടത്താന്‍ തീരുമാനിച്ചത്.ആശയം അറിഞ്ഞ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അവിവാഹിതരായ യുവാക്കള്‍ പദയാത്രയില്‍ അണിചേരാനും തീരുമാനിച്ചിട്ടുണ്ട്. മൂന്ന് ദിവസം നീളുന്ന യാത്രയില്‍ 105 കിലോമീറ്റര്‍ ദൂരമാണ് പിന്നിടുന്നത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്