ദേശീയം

448 ട്രെയിനുകള്‍ റദ്ദാക്കി റെയില്‍വെ; വിശദാംശങ്ങള്‍

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: രാജ്യവ്യാപകമായി 448 ട്രെയിനുകള്‍ റദ്ദാക്കി ഇന്ത്യന്‍ റെയില്‍വെ. ഇന്ന് പുറപ്പെടാനിരുന്ന 97 ട്രെയിനുകള്‍ റദ്ദാക്കി. 12 ട്രെയിനുകള്‍ റീ ഷെഡ്യൂള്‍ ചെയ്യുകയും 19 സര്‍വീസുകള്‍ വഴി തിരിച്ചു വിടുകയും ചെയ്തിട്ടുണ്ട്. റെയില്‍വെ ലൈനുകളില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാലാണ് ട്രെയിനുകള്‍ കൂട്ടത്തോടെ റദ്ദാക്കിയത്. 

12034 കാണ്‍പൂര്‍ സെന്‍ട്രല്‍ ശതാബ്ദി എക്‌സ്പ്രസ്, നിസാമുദ്ദീന്‍-എറണാകുളം തുരന്തോ എക്‌സ്പ്രസ്, കാരക്കുടി-ചെന്നൈ എഗ്മോര്‍ എക്്‌സ്പ്രസ്,  രാമേശ്വരം-കന്യാകുമാരി കേപ്പ് സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്, മധുര ജങ്ഷന്‍-ചെന്നൈ എഗ്മോര്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് എന്നിവ അടക്കമുള്ള സര്‍വീസുകളാണ് റദ്ദാക്കിയിട്ടുള്ളത്. 

12416 ഇന്‍ഡോര്‍ ഇന്റര്‍സിറ്റി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്, 12963 മേവാര്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്, 13430 മാള്‍ഡാ ടൗണ്‍ വീക്ക്‌ലി എക്‌സ്പ്രസ്, 20806 ആന്ധ്ര പ്രദേശ് എക്‌സ്പ്രസ് എന്നിവ അടക്കമുള്ള സര്‍വീസുകളാണ് പുനക്രമീകരിച്ചിട്ടുള്ളത്. 

കന്യാകുമാരി-ഹൗറ ജംഗ്ഷന്‍ കേപ്പ് സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് വിരുത് നഗര്‍ ജങ്ഷന്‍ വഴി തിരിച്ചുവിടും. കൊച്ചുവേളി ഇന്‍ഡോര്‍ ജംഗ്ഷന്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് ഉജ്ജയിന്‍ വഴിയും തിരിച്ചുവിടും. 

കേരളത്തിലും ട്രെയിന്‍ സര്‍വീസുകള്‍ക്ക് മാറ്റം വന്നിട്ടുണ്ട്. 25 മുതല്‍ 27 വരെയാണ് ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പുതുക്കാടിനും തൃശൂരിനും ഇടയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് നിയന്ത്രണം. ജനശതാബ്ദി ഉള്‍പ്പടെ നാലു ട്രെയിനുകള്‍ പൂര്‍ണമായും മൂന്നു ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി.

തിരുവനന്തപുരം- കണ്ണൂര്‍ ശതാബ്ദി എക്‌സ്പ്രസ്, എറണാകുളം- ഷൊര്‍ണൂര്‍ മെമു, എറണാകുളം- ഗുരുവായൂര്‍ എക്‌സ്പ്രസ് എന്നിവ 26നും കണ്ണൂര്‍- തിരുവനന്തപുരം ജനശതാബ്ദി 27നും പൂര്‍ണമായി റദ്ദാക്കി. 25നുള്ള ചെന്നൈ- തിരുവനന്തപുരം മെയില്‍ തൃശൂരില്‍ യാത്ര അവസാനിപ്പിക്കും.

26ലെ തിരുവനന്തപുരം- ചെന്നൈ മെയില്‍ രാത്രി 8.43നു തൃശൂരില്‍ നിന്ന് യാത്ര തൊടുങ്ങും. കണ്ണൂര്‍- എറണാകുളം എക്‌സ്പ്രസ് 26നു തൃശൂരില്‍ യാത്ര അവസാനിപ്പിക്കും. 26ലെ കന്യാകുമാരി - ബെംഗളൂരു എക്‌സ്പ്രസ് രണ്ടു മണിക്കൂര്‍ വൈകി മാത്രമേ കന്യാകുമാരിയില്‍ നിന്ന് പുറപ്പെടുകയൊള്ളൂ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു