ദേശീയം

ജയിലില്‍ പരിശോധന; തടവുകാരന്‍ മൊബൈല്‍ ഫോണ്‍ വിഴുങ്ങി; ഞെട്ടി  അധികൃതര്‍

സമകാലിക മലയാളം ഡെസ്ക്

പട്‌ന: ബിഹാറില്‍ പരിശോധനയ്ക്കിടെ പിടിയിലാകുമെന്ന് ഭയന്ന് തടവുകാരന്‍ മൊബൈല്‍ ഫോണ്‍ വിഴുങ്ങി. കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എക്‌സറേ എടുത്തപ്പോഴാണ് വയറ്റില്‍ ബാഹ്യവസ്തു കണ്ടെത്തിയത്. വിദഗ്ധ ചികിത്സയ്ക്കായി തടവുകാരനെ പട്‌ന മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

ഗോപാല്‍ഗഞ്ച് ജില്ലാ ജയിലിലാണ് സംഭവം. ജയില്‍ അധികൃതര്‍ പിടികൂടുമെന്ന് ഭയന്ന് തടവുകാരനായ കൈഷര്‍ അലിയാണ് മൊബൈല്‍ ഫോണ്‍ വിഴുങ്ങിയത്. കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കൈഷര്‍ അലി തന്നെയാണ് നടന്ന കാര്യങ്ങള്‍ ജയില്‍ അധികൃതരോട് പറഞ്ഞത്.

ഉടന്‍ തന്നെ അലിയെ ഗോപാല്‍ഗഞ്ച് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ എക്‌സറേ പരിശോധനയില്‍ വയറ്റില്‍ ബാഹ്യ വസ്തു കണ്ടെത്തിയതായി ജയില്‍ സൂപ്രണ്ട് മനോജ് കുമാര്‍ പറഞ്ഞു.

വിദഗ്ധ പരിശോധന നടത്തേണ്ടതുണ്ടെന്ന് ഡോക്ടര്‍ സലാം സിദ്ദിഖി പറഞ്ഞു. രോഗിയുടെ ചികിത്സയ്ക്കായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് പട്‌ന മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് 2020ലാണ് അലി ജയിലിലായത്. ജയിലില്‍ തടവുകാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് അധികൃതരെ ഞെട്ടിച്ചിരിക്കുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നൊബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്!

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; മില്‍മ സമരം തീര്‍ന്നു

ബാറ്റിങ് നിര തിളങ്ങി; ഡല്‍ഹിക്കെതിരെ ലഖ്‌നൗവിന് 209 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ അച്ഛന്‍ മരിച്ചു