ദേശീയം

'യൂട്യൂബ് വീഡിയോകള്‍ ലൈക്ക് ചെയ്താല്‍ പണം സമ്പാദിക്കാം'; 49കാരിക്ക് നഷ്ടമായത് പത്തുലക്ഷം രൂപ 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ യൂട്യൂബ് വീഡിയോ ലൈക്ക് ചെയ്താല്‍ പണം സമ്പാദിക്കാം എന്ന തട്ടിപ്പില്‍ വീണ 49കാരിക്ക് പത്തുലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി. തുടക്കത്തില്‍ വരുമാനം എന്ന നിലയില്‍ ആയിരങ്ങള്‍ നല്‍കി വിശ്വാസത്തിലെടുത്താണ് തട്ടിപ്പ് എന്ന് പൊലീസ് പറയുന്നു.

മുംബൈയിലാണ് സംഭവം. സോഷ്യല്‍മീഡിയ വഴി ലഭിച്ച തട്ടിപ്പ് ഓഫറില്‍ വീട്ടമ്മ വീഴുകയായിരുന്നു. ചില യൂട്യൂബ് വീഡിയോകള്‍ ലൈക്ക് ചെയ്താല്‍ പണം സമ്പാദിക്കാം എന്ന് പറഞ്ഞാണ് തട്ടിപ്പുകാര്‍ 49കാരിയെ സമീപിച്ചത്. ഓരോ ലൈക്കിനും 50 രൂപ വീതം ലഭിക്കുമെന്നാണ് തട്ടിപ്പ് സൈറ്റ് വഴി അറിയിച്ചത്. 

തുടക്കത്തില്‍ സ്ത്രീയെ വിശ്വാസത്തിലെടുക്കാന്‍ ആയിരങ്ങള്‍ വരുമാനം എന്ന നിലയില്‍ നല്‍കി. ഇത് വിശ്വസിച്ച സ്ത്രീയോട് കൂടുതല്‍ പണം സമ്പാദിക്കണമെങ്കില്‍ ആയിരം രൂപ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. ഇത്തരത്തില്‍ നിരവധി തവണ പണം കൈമാറിയത് വഴി പത്തുലക്ഷം രൂപ നഷ്ടമായെന്നാണ് പരാതിയില്‍ പറയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍