ദേശീയം

രൂപയെയും രോഹിണിയെയും സ്ഥലം മാറ്റി;  പകരം നിയമനം ഇല്ല; ഉദ്യോഗസ്ഥ പോരില്‍ നടപടി

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടകയിലെ ഐഎഎസ്-ഐപിഎസ് പോരില്‍ വനിത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ഡി രൂപ ഐപിഎസിനെയും രോഹിണി സിന്ധൂരി ഐഎഎസിനെയും സ്ഥലം മാറ്റി. ഡി രൂപയുടെ ഭര്‍ത്താവും ഐഎഎസ് ഉദ്യോഗസ്ഥനുമായ മുനീഷ് മൗദ്ഗിലിനെയും സ്ഥലം മാറ്റിയിട്ടുണ്ട്.

ഇരുവരെയും പരസ്യപ്രതികരണം നടത്തുന്നതില്‍ നിന്ന് ഇന്നലെ ചീഫ് സെക്രട്ടറി വിലക്കിയിരുന്നു. മന്ത്രിസഭാ യോഗത്തിലെ ചര്‍ച്ചയ്ക്ക് ശേഷമാണ് നടപടി. നിലവില്‍ കരകൗശല വികസന കോര്‍പ്പറേഷന്റെ എംഡിയാണ് രൂപ. ദേവസ്വം കമ്മീഷണറാണ് രോഹിണി സിന്ധൂരി.

ഇരുവര്‍ക്കുമെതിരെ വകുപ്പുതല നടപടിയുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചിരുന്നു. പുതിയ പോസ്റ്റിങ് എവിടയാണെന്ന് അറിയിച്ചിട്ടില്ല. നിലവില്‍ ഒരു സ്ഥാനവും ഇരുവര്‍ക്കും നല്‍കിയിട്ടില്ല. ഞായറാഴ്ച ഡി രൂപ രോഹിണിയുടെ സ്വകാര്യ ചിത്രങ്ങള്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. സ്വന്തം നഗ്നചിത്രങ്ങള്‍ പുരുഷ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് അയച്ചുകൊടുത്തതിലൂടെ രോഹിണി സിന്ധൂരി തന്റെ സര്‍വീസ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ഡി രുപ പറഞ്ഞു. കഴിഞ്ഞ ദിവസം രോഹിണിക്കെതിരായ അഴിമതി ആരോപണങ്ങളുടെ പട്ടിക പുറത്തുവിട്ടിരുന്നു. കൂടാതെ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി നല്‍കിയതായും രൂപ അവകാശപ്പെട്ടിരുന്നു,  

എംഎല്‍എ സ.ര മഹേഷുമായി അനൗദ്യോഗികമായി കൂടിക്കാഴ്ച നടത്തിയതിനാണ് രോഹിണി സിന്ധൂരിക്കെതിരെ നടപടി. രോഹിണി സിന്ധൂരിയുടെ സ്വകാര്യ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചതിനാണ് ഡി രൂപയെ സ്ഥലം മാറ്റിയത്. മുതിര്‍ന്ന രണ്ട് ഐപിഎസ് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള സാമൂഹിക മാധ്യമത്തിലെ വാക്‌പോര് സര്‍ക്കാരിന് നാണക്കേട് ഉണ്ടാക്കിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ബോംബ് നിര്‍മാണത്തില്‍ മരിച്ചവര്‍ രക്തസാക്ഷികള്‍'; സ്മാരകമന്ദിരം എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

'ബുദ്ധിയാണ് സാറെ ഇവന്റെ മെയിൻ!' ഉത്തരക്കടലാസ് കണ്ട് കണ്ണുതള്ളി അധ്യാപിക, അ‍ഞ്ച് മാർക്ക് കൂടുതൽ; വൈറൽ വിഡിയോ

'എകെജി സെന്ററില്‍ എത്തിയപ്പോഴേക്കും സമരം അവസാനിപ്പിച്ചിരുന്നു; സോളാറില്‍ ഇടനിലക്കാരനായിട്ടില്ല'

'ചിലപ്പോൾ ചതിച്ചേക്കാം, ഇടി കൊള്ളുന്ന വില്ലനാകാൻ താല്പര്യമില്ല'; ആസിഫ് അലി പറയുന്നു

പെരുമഴ വരുന്നു, വരുംദിവസങ്ങളില്‍ തെക്കന്‍ ജില്ലകളില്‍ കനക്കും; മുന്നറിയിപ്പ്