ദേശീയം

ഇങ്ങനെ നഗ്നചിത്രങ്ങള്‍ അയക്കാമോ?; വീണ്ടും സ്വകാര്യ ചിത്രങ്ങള്‍; ഐഎഎസ്-ഐപിഎസ് പോര് സര്‍ക്കാര്‍ നടപടിയിലേക്ക് 

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു:  സാമൂഹിക മാധ്യമങ്ങളിലൂടെ വാക് പോര് തുടരുന്ന കര്‍ണാടകയിലെ ഐഎഎസ് -ഐപിഎസ് വനിതാ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ കടുത്ത നടപടിയിലേക്ക്. കരകൗശല വികസന കോര്‍പറേഷന്‍ എംഡി ഡി രൂപയ്ക്കും ദേവസ്വം കമ്മിഷണര്‍ രോഹിണി സിന്ധൂരിക്കും കാരണം കാണിക്കല്‍ നോട്ടിസ് നല്‍കാനും നടപടിയെടുക്കാനും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും നിര്‍ദേശം നല്‍കി.

ആരോപണങ്ങള്‍ തുടര്‍ന്നാല്‍ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി മുന്നറിയിപ്പു നല്‍കി. എന്നാല്‍ ഇരുവരും തമ്മില്‍ സമൂഹമാധ്യമങ്ങളിലെ പോര് ഇന്നലെയും തുടര്‍ന്നു. പുരുഷ ഐഎഎസ് ഉദ്യോഗസ്ഥന്‍ വാട്‌സാപ്പില്‍ പങ്കുവച്ച സ്വകാര്യ ചിത്രങ്ങള്‍ രോഹിണി ഡിലീറ്റ് ചെയ്തതിന്റെ സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പടെയാണ് രൂപ പങ്കിട്ടത്. രോഹിണി സിന്ധൂരി വാട്‌സാപ്പില്‍ നിന്ന് ഡിലീറ്റ് ചെയ്ത സ്വന്തം നഗ്നചിത്രങ്ങളെ കുറിച്ച് മാധ്യമങ്ങളോട് പറയാന്‍ തയ്യാറാണ്ടോ?. ചിത്രങ്ങള്‍ അയച്ച നമ്പര്‍ അവരുടേത് അല്ല?. ഐഎഎസ് ഉദ്യോഗസ്ഥന് നഗ്നചിത്രങ്ങള്‍ അയക്കാമോ?. എന്തുകൊണ്ടാണ് ഇത്തരം ചിത്രങ്ങള്‍ അയച്ചത് തുടങ്ങിയ ചോദ്യങ്ങളും രൂപ പങ്കുവച്ചു. രോഹിണിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും രൂപ പറഞ്ഞു

രൂപയുമായി തൊഴില്‍പരമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ മാന്യത കാട്ടേണ്ടതുണ്ടെന്നുമായിരുന്നു രോഹിണിയുടെ മറുപടി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൊന്നാനിയിൽ മത്സ്യബന്ധനബോട്ടിൽ കപ്പലിടിച്ചു: രണ്ടു പേർ മരിച്ചു

കെഎസ് ഹരിഹരന്റെ വീടിനു നേരെ ആക്രമണം; കണ്ടാലറിയുന്ന 3 പേർക്കെതിരെ കേസ്

സുഹൃത്തിനെ രക്ഷിക്കാൻ ശ്രമം; പുതുവൈപ്പ് ബീച്ചിൽ കുളിക്കാനിറങ്ങിയ രണ്ടുപേർ കൂടി മരിച്ചു

നാ​ഗപട്ടണം എംപി എം സെൽവരാജ് അന്തരിച്ചു

ഭിന്ന ശേഷിക്കാരനെ കോടാലി കൊണ്ടു വെട്ടി, കല്ല് കൊണ്ടു തലയ്ക്കടിച്ചു; കണ്ണൂരിൽ അരും കൊല