ദേശീയം

'ജനങ്ങള്‍ക്കുള്ള ആദ്യ പുതുവത്സര സമ്മാനം, ഇതൊരു തുടക്കം മാത്രം'

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പാചകവാതക  സിലിണ്ടറുകളുടെ വിലവര്‍ധനയില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്. പുതുവര്‍ഷത്തില്‍ ജനങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ആദ്യ പുതുവത്സര സമ്മാനമാണ് ഇതെന്ന് കോണ്‍ഗ്രസ് ട്വീറ്റില്‍ അഭിപ്രായപ്പെട്ടു. 

വാണിജ്യ സിലിണ്ടറുകളുടെ വില 25 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതൊരു തുടക്കം മാത്രമാണെന്നും കോണ്‍ഗ്രസ് നവമാധ്യമക്കുറിപ്പില്‍ വിമര്‍ശിച്ചു. 

19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 25 രൂപയാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ വില ഇന്നു മുതല്‍ നിലവില്‍ വരുമെന്ന് കമ്പനികള്‍ അറിയിച്ചു.

ഇതോടെ വാണിജ്യ സിലിണ്ടറിന്റെ വില ഡല്‍ഹിയില്‍ 1768 രൂപയായി ഉയര്‍ന്നു. മുംബൈയില്‍ 1721 രൂപ, കൊല്‍ക്കത്തയില്‍ 1870 രൂപ, ചെന്നൈയില്‍ 1971 രൂപ എന്നിങ്ങനെയാണ് പുതിയ വില.

വാണിജ്യ സിലിണ്ടറിന്റെ വില ഉയര്‍ന്നതോടെ, ഹോട്ടലുകളിലെയും റസ്‌റ്റോറന്റുകളിലെയും ഭക്ഷണ വിലയും വര്‍ധിച്ചേക്കും. അതേസമയം ഗാര്‍ഹിക സിലിണ്ടറുടെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നൊബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്!

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; മില്‍മ സമരം തീര്‍ന്നു

ബാറ്റിങ് നിര തിളങ്ങി; ഡല്‍ഹിക്കെതിരെ ലഖ്‌നൗവിന് 209 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ അച്ഛന്‍ മരിച്ചു