ദേശീയം

പൊലീസിനെ വളഞ്ഞ് നൈജീരിയന്‍ സംഘം, കൂട്ട ആക്രമണം; കസ്റ്റഡിയിലുള്ളവരെ മോചിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പോലീസിനു നേരെ നൈജീരിയന്‍ പൗരന്മാരുടെ കൂട്ട ആക്രമണം. വിസാ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടര്‍ന്നതിന് കസ്റ്റഡിയിലെടുത്ത നൈജീരിയന്‍ സ്വദേശികളെ ഇവര്‍ മോചിപ്പിച്ചു. ദക്ഷിണ ഡല്‍ഹിയിലെ നേബ് സരായ് ഏരിയയിലെ രാജു പാര്‍ക്കിലാണ് നാടകീയ സംഭവങ്ങള്‍. നൂറോളം പേര്‍ അടങ്ങിയ നൈജീരിയന്‍ സംഘമാണ് പൊലീസിനെ വളഞ്ഞ് ഇവരെ മോചിപ്പിച്ചത്. കസ്റ്റഡിയിലെടുത്തവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. 

വിസാ കാലാവധി കഴിഞ്ഞ മൂന്ന് നൈജീരിയന്‍ പൗരന്മാരെ ഇന്നലെ ഉച്ചയോടെയാണ് ലഹരിവിരുദ്ധ സേന കസ്റ്റഡിയിലെടുത്തത്. ലഹരി ഇടപാടുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയില്‍ എടുത്തത്.

കസ്റ്റഡിയിലെടുത്ത രണ്ടുപേരെ സംഘം മോചിപ്പിച്ചു. ഫിലിപ്പ് എന്നയാള്‍ പൊലീസ് കസ്റ്റഡിയില്‍ തന്നെയുണ്ട്. ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

വെള്ളം നനക്കലല്ല കൈ കഴുകല്‍; രോ​ഗാണുക്കളെ പ്രതിരോധിക്കാൻ ശീലമാക്കാം ശുചിത്വം

എംഎല്‍എ ബസില്‍ കയറി, മോശമായി പെരുമാറിയില്ല, യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും കണ്ടക്ടര്‍

ഭാര്യയുമായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റമല്ല: ഹൈക്കോടതി

'എന്നെ തോൽപ്പിക്കുന്ന ആളെ കല്ല്യാണം കഴിക്കും'- പുരുഷ താരങ്ങളെ ​ഗോദയിൽ മലർത്തിയടിച്ച ഹമീദ ബാനു