ദേശീയം

ചോരപുരണ്ട ദൃശ്യങ്ങള്‍ കാണിക്കരുത്; സോഷ്യല്‍മീഡിയ വീഡിയോകള്‍ അതേപോലെ വേണ്ട; ചാനലുകള്‍ക്ക് കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  ടെലിവിഷന്‍ ചാനലുകളില്‍ ചോരപുരണ്ട ദൃശ്യങ്ങള്‍ കാണിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍. അക്രമ, ചോര പുരണ്ട ദൃശ്യങ്ങള്‍ കാണിക്കുന്നതില്‍ പുലര്‍ത്തേണ്ട വിവേചനാധികാരത്തില്‍ ടെലിവിഷന്‍ ചാനലുകള്‍ക്ക് ഇടയില്‍ ഇടിവ് സംഭവിച്ച പശ്ചാത്തലത്തിലാണ് മാര്‍ഗനിര്‍ദേശമെന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.

അപകടം, മരണം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെതിരെയുള്ള അക്രമം തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഔചിത്യബോധം വേണം. എന്നാല്‍ ഇതില്‍ വീഴ്ച സംഭവിക്കുന്ന നിരവധി ഉദാഹരണങ്ങളാണ് ടെലിവിഷന്‍ ചാനലുകളുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നതെന്നും പ്രസ്താവനയില്‍ ആരോപിക്കുന്നു. 

മൃതദേഹത്തിന്റേയും അപകടത്തില്‍ പരിക്കേറ്റ് ശരീരമൊട്ടാകെ ചോര പുരണ്ട നിലയിലുള്ളതുമായ ദൃശ്യങ്ങള്‍ ടെലിവിഷന്‍ ചാനലുകള്‍ കാണിക്കുന്നത് വര്‍ധിക്കുകയാണ്.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെതിരെയുള്ള ദൃശ്യങ്ങളും യാതൊരുവിധ എഡിറ്റിങ്ങും നിര്‍വഹിക്കാതെ കാണിക്കുന്നു. ആളുകളെ തിരിച്ചറിയുന്ന വിധമാണ് ദൃശ്യങ്ങള്‍ കാണിക്കുന്നത്. ടീച്ചറുടെ അടി കൊണ്ടതിനെ തുടര്‍ന്നുള്ള കുട്ടികളുടെ നിലയ്ക്കാത്ത നിലവിളി അടക്കമുള്ളവ യാതൊരുവിധ മുന്‍കരുതല്‍ നടപടിയും സ്വീകരിക്കാതെ ഭയാനകമായ രീതിയില്‍ പ്രദര്‍ശിപ്പിക്കുന്നത് യുക്തിക്ക് നിരക്കാത്തതാണെന്നും കാണുന്ന പ്രേക്ഷകര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണെന്നും പ്രസ്താവനയില്‍ പറയുന്നു.

ഇത്തരം വീഡിയോകള്‍ പ്രോഗ്രാം കോഡിനെതിരാണ്. സോഷ്യല്‍മീഡിയയില്‍ നിന്ന് പകര്‍ത്തുന്ന അക്രമ വീഡിയോകള്‍ യാതൊരുവിധി എഡിറ്റിങ്ങും നടത്താതെ ചാനലുകള്‍ അതേപോലെ തന്നെ കാണിക്കുന്നതായും പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു; അന്വേഷണം

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി