ദേശീയം

'തുനിവ്' ആഘോഷങ്ങള്‍ക്കിടെ ലോറിക്ക് മുകളിൽ നൃത്തം; താഴെ വീണ അജിത് ആരാധകന്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തുനിവ് സിനിമാ റിലീസിന്റെ ആഘോഷങ്ങള്‍ക്കിടെ അജിത്തിന്റെ ആരാധകന്‍ മരിച്ചു. ലോറിയില്‍ നൃത്തം ചെയ്യുന്നതിനിടെ താഴെ വീഴുകയായിരുന്നു. കോയമ്പേട് സ്വദേശി ഭാരത് കുമാറാണ് മരിച്ചത്. ചെന്നൈ രോഹിണി തിയേറ്ററിന് മുന്നില്‍ വെച്ചായിരുന്നു സംഭവം. 

തമിഴ്‌നാട്ടില്‍ പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് അജിത്തിന്റെ തുനിവ്, വിജയിന്റെ വാരിസു എന്നീ ചിത്രങ്ങള്‍ തിയേറ്ററിലെത്തിയത്. അജിത്തിന്റെ സിനിമ തുനിവില്‍ മലയാളി താരം മഞ്ജു വാര്യര്‍ പ്രധാന വേഷത്തിലെത്തുന്നു. 

ത്രില്ലര്‍ ചിത്രം എച്ച് വിനോദാണ് സംവിധാനം ചെയ്തിരിക്കുന്നത്. ബോണി കപൂര്‍ നിര്‍മ്മിച്ച തുനിവില്‍ സമുദ്രക്കനി, ജോണ്‍ കൊക്കന്‍ തുടങ്ങിയവരും അഭിനയിക്കുന്നു. ജിബ്രാനാണ് സംഗീതം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച ചടങ്ങ്, കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ