ദേശീയം

എടിഎം തകര്‍ത്തു; അലാറം കേട്ട് കുതിച്ചെത്തി പൊലീസ്; ലക്ഷങ്ങള്‍ റോഡില്‍ വലിച്ചെറിഞ്ഞ് മോഷ്ടാക്കള്‍

സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദ്: തെലങ്കാനയിലെ കൊരുത്‌ല സിറ്റിയില്‍ പുലര്‍ച്ചെ നാലംഗ സംഘം എടിഎം തകര്‍ത്ത് ലക്ഷങ്ങള്‍ മോഷ്ടിച്ചു. എടിഎം തകര്‍ത്തതിന് പിന്നാലെ അലാറം കേട്ട പൊലീസ് സ്ഥലത്തെത്തിയെങ്കിലും പണം റോഡില്‍ വലിച്ചെറിഞ്ഞ് പ്രതികള്‍ രക്ഷപ്പെട്ടു. 

പെട്രോളിങ് നടത്തുന്നതിനിടെയാണ് അലാറം പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തി പ്രതികള്‍ സഞ്ചരിച്ച വാഹനം ഇടിച്ചിട്ടെങ്കിലും നിര്‍ത്താതെ പോയതായി പൊലീസ് പറഞ്ഞു. അവരെ പിന്തുടരുന്നതിനിടെ മോഷ്ടിച്ച പണം റോഡിലേക്ക് വലിച്ചെറിയുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

19 ലക്ഷം രൂപയുടെ കറന്‍സി നോട്ടുകള്‍ കണ്ടെടുത്തതായി ജഗ്തിയാല്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ആര്‍ പ്രകാശ് പറഞ്ഞു. മോഷണ സംഘത്തെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ