ദേശീയം

റണ്‍വേയിലൂടെ വിമാനം നീങ്ങുന്നതിനിടെ എമര്‍ജന്‍സി ഡോര്‍ തുറന്നു; അന്വേഷണം; ബിജെപി എംപിയെന്ന് റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: റണ്‍വേയിലൂടെ നീങ്ങുന്നതിനിടെ ഇന്‍ഡിഗോ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ യാത്രക്കാരന്‍ തുറന്ന സംഭവത്തില്‍ ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചു. ഡിസംബര്‍ പത്തിന് ചെന്നൈ - തിരുച്ചിറപ്പിള്ളി ഇന്‍ഡിഗോ 6 E 7339 വിമാനത്തിലായിരുന്നു സംഭവം. അതേസമയം വിമാനത്തിന്റെ വാതില്‍ തുറന്നത് ബിജെപി എംപി തേജസ്വി സൂര്യയാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളണ്ട്.

എംപിയാണ് എമര്‍ജന്‍സി ഡോര്‍ തുറന്നതെന്ന റിപ്പോര്‍ട്ട് സംബന്ധിച്ച് ഇന്‍ഡിഗോ അധികൃതര്‍ പ്രതികരണം നടത്തിയിട്ടില്ല. വിമാനത്തിന്റെ എമര്‍ജന്‍സി ഡോര്‍  തുറന്നത് ഒരു യാത്രക്കാരനാണെന്നാണ് ചെന്നൈ എയര്‍പോര്‍ട്ട് അധികൃതരും ഡിജിസിഎയും സ്ഥിരീകരിച്ചത്. അതേസമയം തേജസ്വി സൂര്യയാണ് എമര്‍ജന്‍സി ഡോര്‍ തുറന്നതെന്നും ഇക്കാര്യത്തില്‍ അദ്ദേഹം ക്ഷമാപണം നടത്തിയതായും സംഭവത്തിന്റെ ദൃക്‌സാക്ഷി പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

എമര്‍ജന്‍സി വാതില്‍ തുറക്കേണ്ട സാഹചര്യം യാത്രക്കാര്‍ക്ക് എയര്‍ഹോസ്റ്റസുമാര്‍ നല്‍കാറുണ്ട്. അതിന് പിന്നാലെ തേജസ്വി സൂര്യ എമര്‍ജന്‍സി വാതില്‍ തുറക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തിന് ശേഷം തന്റെ കൈ അബദ്ധത്തില്‍ തട്ടി എമര്‍ജന്‍സി വാതില്‍ തുറക്കുകയായിരുന്നെന്ന് ഇന്‍ഡിഗോയ്ക്ക് എംപി എഴുതി നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 

എമര്‍ജന്‍സി വാതില്‍ തുറന്നതിനെ തുര്‍ന്ന് യാത്രക്കാര്‍ പരിഭ്രാന്തരായി. തുടര്‍ന്ന് അധികൃതര്‍ വിമാനത്തിലെ യാത്രക്കാരെ ഒഴിപ്പിച്ചു. രണ്ടുമണിക്കൂര്‍ വൈകിയ ശേഷമാണ് വിമാനം പുറപ്പെട്ടത്. ബദ്ധത്തില്‍ തന്റെ കൈതട്ടി എമര്‍ജന്‍സി ഡോര്‍ തുറക്കുകയായിരുന്നെന്ന് തേജസ്വി അടുത്തിരുന്ന യാത്രക്കാരനോട് പറഞ്ഞതായും ക്ഷമാപണം നടത്തിയതായും ദൃക്‌സാക്ഷി വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ബംഗളൂരു സൗത്തില്‍ നിന്നുള്ള ലോക്‌സഭാ എംപിയാണ് തേജസ്വി സൂര്യ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്