ദേശീയം

'കേന്ദ്രം ഭരിക്കുന്നത് രാഷ്ട്രപിതാവിനെ വധിച്ചവര്‍'; കെസിആറിന്റെ റാലിയില്‍ ബിജെപിയെ കടന്നാക്രമിച്ച് പിണറായി വിജയന്‍

സമകാലിക മലയാളം ഡെസ്ക്


ഹൈദരാബാദ്: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെഡറല്‍ സംവിധാനം അട്ടിമറിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കമെന്ന് അദ്ദേഹം ആരോപിച്ചു. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ ഭാരത് രാഷ്ട്ര സമിതി (ബിആര്‍എസ്) സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ബിജെപിയെ കടന്നാക്രമിച്ചത്. 

''നമ്മുടെ ഭാഷ നമ്മുടെ സ്വത്വമാണ്. പകരം ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ല. അതു രാജ്യത്തിന്റെ അഖണ്ഡതയെ തകര്‍ക്കും. ബിജെപി സര്‍ക്കാര്‍ ജുഡീഷ്യറിയെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധിയെക്കൂടി ഉള്‍പ്പെടുത്താനാണു സര്‍ക്കാര്‍ നീക്കം. ഇതിനെതിരെ ചീഫ് ജസ്റ്റിസിന്റെ ശക്തമായ നിലപാടു പ്രതീക്ഷാര്‍ഹമാണ്. ഇന്ത്യ ജനാധിപത്യ മതേതരത്വ രാജ്യമാണ്. രാജ്യത്തെ വഞ്ചിച്ചവര്‍, രാഷ്ട്രപിതാവിനെ വധിച്ചവരാണു കേന്ദ്രത്തില്‍. സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കേന്ദ്രം കൈ കടത്താന്‍ ശ്രമിക്കുന്നു. ഭിന്നിപ്പിക്കാനുള്ള വര്‍ഗീയ അജണ്ടകള്‍ക്കെതിരെ ജനം ഒരുമിക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ എന്നിവരും റാലിയില്‍ പങ്കെടുത്തു. കെസിആറിന്റെ നേതൃത്വത്തില്‍  മൂന്നാം മുന്നണി രൂപീകരിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് സമ്മേളനം സംഘടിപ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കല്ലെടുത്ത് തലയ്ക്കടിക്കാന്‍ ശ്രമം; ചികിത്സക്കെത്തിയ രോഗി ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും മര്‍ദിച്ചു

രണ്ട് മാസം മാത്രം ആയുസ്‌ ! പന്നിയുടെ വൃക്ക സ്വീകരിച്ച റിച്ചാര്‍ഡ് സ്ലേമാന്‍ മരണത്തിന് കീഴടങ്ങി

സന്ദേശ്ഖാലിയില്‍ വീണ്ടും സംഘര്‍ഷം, ടിഎംസി നേതാവിനെ വളഞ്ഞിട്ടാക്രമിച്ച് ബിജെപി പ്രവര്‍ത്തകരായ സ്ത്രീകള്‍-വീഡിയോ

വായ പിളര്‍ന്ന് യുവാവിന്റെ മുഖം ലക്ഷ്യമാക്കി കൂറ്റന്‍ പാമ്പ്, ഒടുവില്‍- വീഡിയോ

സഞ്ജുവിന് തിളങ്ങാനായില്ല; രാജസ്ഥാനെ കുറഞ്ഞ സ്‌കോറില്‍ ഒതുക്കി ചെന്നൈ, 142 റണ്‍സ് വിജയ ലക്ഷ്യം