ദേശീയം

കോണ്‍ഗ്രസ് വിട്ട നടി ഊര്‍മിള രാഹുലിന്റെ ജോഡോ യാത്രയില്‍

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച് ശിവസേനയില്‍ ചേര്‍ന്ന നടി ഊര്‍മിള മതോംഡ്കര്‍ ജമ്മുവില്‍ രാഹുല്‍ ഗാന്ധിയുടെ ഭാരത്‌ ജോഡോ യാത്രയുടെ ഭാഗമായി. കനത്ത സുരക്ഷയ്ക്കിടെ രാവിലെ 8 മണിയോടെയാണ്  സൈനിക ഗാരിസണിനടുത്ത് നിന്ന് യാത്ര ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് ഊര്‍മിള യാത്രയുടെ ഭാഗമായത്. നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഊര്‍മിളയെ റാലിയിലേക്ക് സ്വാഗതം ചെയ്തു.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച ഊര്‍മിള പരാജയപ്പെട്ടിരുന്നു. അതിന് പിന്നാലെ അവര്‍ പാര്‍ട്ടി വിടുകയും ചെയ്തു. 2019 മാര്‍ച്ചില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ഈര്‍മിള 2019 സെപ്റ്റംബറിലാണ് രാജിവച്ചത്.

പ്രമുഖ എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്‍, ഉള്‍പ്പടെ നിരവധി പ്രമുഖര്‍ രാഹുല്‍ഗാന്ധിക്കൊപ്പം ജോഡോ യാത്രയില്‍ അണിനിരുന്നു. സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച യാത്ര തിങ്കളാഴ്ചയാണ് ജമ്മുവില്‍ എത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചിഹ്നം ലോഡ് ചെയ്‌ത ശേഷം വോട്ടിങ് മെഷിനുകൾ സീൽ ചെയ്യണം; നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

'പുഷ്പ പുഷ്പ'....,പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ പുഷ്പ 2-വിലെ ആദ്യഗാനം പുറത്ത്; ചിത്രം ഓഗസ്റ്റ് 15 ന് തീയറ്ററുകളില്‍

കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണു; നാലാം ക്ലാസുകാരന് ദാരുണാന്ത്യം

പാന്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തി, ബാങ്കില്‍ പണവുമായെത്തിയത് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് കിട്ടിയതിനാല്‍: എം എം വര്‍ഗീസ്

വില കൂടിയ സ്മാര്‍ട്ട് ഫോണ്‍ വാങ്ങണം, ടി വി സീരിയലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മോഷണം; 13 കാരന്‍ പിടിയില്‍