ദേശീയം

ഭാര്യ രാത്രി വൈകി വന്നത് ചോദ്യം ചെയ്തു; ഭര്‍ത്താവിന് നേരെ ആസിഡ് ആക്രമണം, മുഖത്ത് ഗുരുതരമായി പൊള്ളലേറ്റു 

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍  വീട്ടില്‍ വൈകി വന്നത് ചോദ്യം ചെയ്തതിന്റെ പേരില്‍ ഭര്‍ത്താവിന് നേരെ ആസിഡ് ആക്രമണം. മുഖത്ത് ഗുരുതരമായി പൊള്ളലേറ്റ ഭര്‍ത്താവ് ആശുപത്രിയില്‍ ചികിത്സ തേടി.

കാന്‍പൂരിലാണ് സംഭവം. ദബ്ബു ഗുപ്തയാണ് ഭാര്യയുടെ ആക്രമണത്തിന് ഇരയായത്. വീട്ടില്‍ രാത്രി വൈകി എത്തിയതിന്റെ കാരണം ചോദിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. തനിക്ക് ഉണ്ടായ ദുരനുഭവം ദബ്ബു ഗുപ്ത സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

വീട്ടില്‍ വൈകി വന്നതിനെ ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടായി. തുടര്‍ന്നാണ് തന്റെ മുഖത്തേയ്ക്ക് ആസിഡ് ഒഴിച്ചതെന്നും ഭാര്യയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഭര്‍ത്താവ് ആവശ്യപ്പെട്ടു.

ബാത്ത്‌റൂമില്‍ സൂക്ഷിച്ചിരുന്ന ആഡിസ് ഉപയോഗിച്ചാണ് ആക്രമിച്ചത്. ദബ്ബു ഗുപ്ത മദ്യത്തിന് അടിമയാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി പൊലീസ് പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ വഴക്കിടുന്നത് പതിവാണ്. സഹിക്കാന്‍ വയ്യാതെ വന്നതോടെയാണ് ഭാര്യ കടുംകൈ സ്വീകരിച്ചതെന്നും പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ