ദേശീയം

കലാപക്കേസില്‍ വ്യാജ തെളിവ്: ജാമ്യാപേക്ഷ തള്ളി, ടീസ്ത ഉടന്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: നിഷ്‌കളങ്കരെ ഗുജറാത്ത് കലാപക്കേസില്‍ കുടുക്കാന്‍ വ്യാജ തെളിവു നിര്‍മിച്ചെന്ന കേസില്‍ സാമൂഹ്യ പ്രവര്‍ത്തക ടീസ്ത സെതല്‍വാദിന്റെ ജാമ്യാപേക്ഷ ഗുജറാത്ത് ഹൈക്കോടതി തള്ളി. ടീസ്ത ഉടന്‍ അന്വേഷണ സംഘത്തിനു മുമ്പാകെ കീഴടങ്ങണമെന്ന് കോടതി നിര്‍ദേശിച്ചു.

ഇടക്കാല ജാമ്യത്തില്‍ കഴിയുന്ന ടീസ്ത റെഗുലര്‍ ജാമ്യത്തിനായാണ് കോടതിയെ സമീപിച്ചത്. സുപ്രീം കോടതി അനുവദിച്ച ഇടക്കാല ജാമ്യത്തില്‍ കഴിയുന്ന ഹര്‍ജിക്കാരി ഉടന്‍ അന്വേഷണ സംഘത്തിനു മുമ്പാകെ കീഴടങ്ങണമെന്ന് ജസ്റ്റിസ് നിസാര്‍ ദേശായി നിര്‍ദേശിച്ചു.

കലാപക്കേസില്‍ വ്യാജ തെളിവു നിര്‍മിച്ചെന്ന് ആരോപിച്ച് കഴിഞ്ഞ വര്‍ഷം ജുണ്‍ 25നാണ് ടീസ്തയെയും മുന്‍ ഡിജിപി ആര്‍ബി ശ്രീകുമാറിനെയും ഗുജറാത്ത് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ഇവരെ റിമാന്‍ഡ് ചെയ്തു. സെപ്റ്റംബറില്‍ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്നാണ് ടീസ്ത ജയില്‍ മോചിതയായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല