ദേശീയം

എന്‍സിപി പിളര്‍ത്തി അജിത് പവാര്‍, 29 എംഎല്‍എമാരുമായി എന്‍ഡിഎ ക്യാമ്പില്‍; ഉപമുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ എന്‍സിപി പിളര്‍ന്നു. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനെ ഞെട്ടിച്ച്, പ്രമുഖ പാര്‍ട്ടി നേതാവ് അജിത് പവാറും അദ്ദേഹത്തെ അനുകൂലിക്കുന്ന എംഎല്‍എമാരും എന്‍ഡിഎ സര്‍ക്കാരില്‍ ചേര്‍ന്നു. 29 എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ടെന്നാണ് അജിത് പവാര്‍ അവകാശപ്പെടുന്നത്. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

സര്‍ക്കാരിന്റെ ഭാഗമാകുന്നതിന്റെ ഭാഗമായാണ് തന്നെ പിന്തുണയ്ക്കുന്ന എംഎല്‍എമാരുമായി അജിത് പവാര്‍ രാജ്ഭവനിലെത്തിയത്. പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞ ശേഷമാണ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസിനൊപ്പമാണ് അജിത് പവാര്‍ രാജ്ഭവനിലെത്തിയത്. അജിത് പവാറിനൊപ്പമുള്ള 9 എംഎല്‍എമാര്‍ക്കും മന്ത്രിസ്ഥാനം നല്‍കുമെന്നാണ് സൂചന.   മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയാനുള്ള ആഗ്രഹം അജിത് പവാര്‍ പരസ്യമായി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ദേശീയ രാഷ്ട്രീയത്തെ തന്നെ ഞെട്ടിച്ചുകൊണ്ടുള്ള അപ്രതീക്ഷിത നീക്കം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കുഴിനഖ ചികിത്സയ്ക്കായി ഡോക്ടറെ വീട്ടിലേക്ക് വിളിപ്പിച്ചു; ഒപി നിര്‍ത്തിവെച്ച് ഡോക്ടറെത്തി; കലക്ടര്‍ക്കെതിരെ പരാതി

രണ്ടു ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യത, ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്; പാലക്കാട് ചൂട് 39 ഡിഗ്രി തന്നെ

കോഴിക്കോട്ട് 61കാരന്റെ മരണം കൊലപാതകം, മകന്‍ കസ്റ്റഡിയില്‍; തെളിയിച്ച് പൊലീസ്

'അവർ കടന്നു കയറിയത്, പൊലീസിനെ കുറ്റം പറയാനാകില്ല': അന്വേഷണം അനാവശ്യമെന്ന് 'മഞ്ഞുമ്മൽ ബോയ്സ്' സംവിധായകൻ

അടിച്ചുമാറ്റലില്‍ പൊറുതിമുട്ടി; 'ലോട്ടറിക്കള്ളനെ' പെന്‍ കാമറയില്‍ കുടുക്കി റോസമ്മ