ദേശീയം

'ഏക സിവില്‍ കോഡിന് എതിരല്ല, പക്ഷേ പിന്തുണയ്ക്കില്ല'; മായാവതി

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഏക സിവില്‍ കോഡിന് തങ്ങള്‍ എതിരല്ലെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. എന്നാല്‍, അത് നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ബിജെപിയുടെ രീതിയെ പിന്തുണയ്ക്കുന്നില്ലെന്നും മായാവതി പറഞ്ഞു. 'ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിന് ഞങ്ങളുടെ പാര്‍ട്ടി എതിരല്ല. എന്നാല്‍ അത് നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ബിജെപിയുടെ രീതിയെ പിന്തുണയ്ക്കുന്നില്ല. വിഷയത്തെ രാഷ്ട്രീയവത്കരിക്കുകയും നിര്‍ബന്ധിച്ച് നടപ്പിലാക്കാന്‍ ശ്രമുക്കുന്നതും ശരിയല്ല'-മായാവതി പറഞ്ഞു. 

ഏക സിവില്‍ കോഡ് നടപ്പിലാക്കുന്നത് രാജ്യത്തെ ശക്തിപ്പെടുത്തുകയും ഇന്ത്യക്കാരെ ഒന്നിപ്പിക്കുകയും ചെയ്യും. അത് ജനങ്ങള്‍ക്കിടയില്‍ സാഹോദര്യബോധം വളര്‍ത്തുകയും ചെയ്യും. പക്ഷേ, അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ല. വിഷയത്തെ രാഷ്ട്രീയവത്കരിക്കുന്നത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. പണപ്പെരുപ്പം, തൊഴിലില്ലായ്മ, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലാണ് സര്‍ക്കാര്‍ നിലവില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും മായാവതി കൂട്ടിച്ചേര്‍ത്തു. 

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച ബില്‍ സര്‍ക്കാര്‍ അവതരിപ്പിച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ത്യയില്‍ ആക്രമണത്തിന് പദ്ധതിയിട്ടു; നാല് ഐഎസ് ഭീകരര്‍ പിടിയില്‍

ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവര്‍ ഡോക്‌സിസൈക്ലിന്‍ കഴിക്കണം: ആരോഗ്യമന്ത്രി

കുറഞ്ഞ പലിശയ്ക്ക് വിദ്യാഭ്യാസ വായ്പ വേണോ?, ഇതാ നിരക്ക്

മഴ വന്നാല്‍ സഞ്ജുവും സംഘവും ക്വാളിഫയറില്‍; ഐപിഎല്‍ നിയമങ്ങള്‍ ഇങ്ങനെ

ഇറാന്‍ പരമോന്നത നേതാവിന്റെ വിശ്വസ്തന്‍, ആരാണ് ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റ മുഹമ്മദ് മുഖ്ബര്‍ ?