ദേശീയം

കണ്ടെയ്‌നര്‍ ലോറി ഹോട്ടലിലേക്ക് പാഞ്ഞുകയറി; 15 പേര്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

മുംബൈ:  നിയന്ത്രണം വിട്ട കണ്ടെയ്‌നര്‍ ലോറി നിരവധി വാഹനങ്ങളെ ഇടിച്ച ശേഷം ഹോട്ടലിലേക്ക് പാഞ്ഞുകയറി 15 പേര്‍ മരിച്ചു.മഹാരാഷ്ട്രയിലെ ധൂളെ ജില്ലയിലെ മുംബൈ- ആഗ്ര ദേശീയപാതയില്‍ പലസ്‌നര്‍ ഗ്രാമത്തിലായിരുന്നു സംഭവം. 

നിയന്ത്രണം നഷ്ടമായ കണ്ടെയ്‌നര്‍ രണ്ട് ബൈക്കിലും ഒരു കാറിലും ഇടിച്ച ശേഷം ബസ് സ്‌റ്റോപ്പിന് സമീപത്തുള്ള ഹോട്ടലിലേക്ക് ഇടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ 15പേര്‍ മരിച്ചതായും ഇരുപതിലധികം പേര്‍ക്ക് പരിക്കേറ്റതായും പൊലീസ് പറഞ്ഞു.

മധ്യപ്രദേശില്‍ നിന്ന് ധൂെളയിലേക്ക് പോവുകയായിരുന്നു കണ്ടെയ്‌നര്‍. ബസ് കാത്തുനില്‍ക്കുന്നവരില്‍ മരിച്ചവരില്‍ ഉള്‍പ്പെടുന്നു. പരിക്കേറ്റവരെ ഷിര്‍പൂരിലെയും ധൂളെയിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല