ദേശീയം

ബംഗാളില്‍ 457 ബൂത്തുകളില്‍ നാളെ റീപോളിങ്; കനത്ത സുരക്ഷ

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് പോളിങ് തടസ്സപ്പെടുകയും വോട്ടിങ് അസാധുവായി പ്രഖ്യാപിക്കുകയും ചെയ്ത ബൂത്തുകളില്‍ നാളെ റീപോളിങ് നടക്കും. ചൊവ്വാഴ്ചയാണ് വോട്ടെണ്ണല്‍. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുസംബന്ധിച്ച ഉത്തരവു പുറത്തിറക്കി. റീപോളിങ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. 

വ്യാപക അതിക്രമവും വോട്ട് കൃത്രിമവും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍, വിഷയം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് യോഗം ചേര്‍ന്നിരുന്നു. 

മൂര്‍ഷിദാബാദില്‍ 175 ബൂത്തുകൡ റീപോളിങ് നടത്തും. മാല്‍ഡയില്‍ 112 ബൂത്തുകളിലും നാദിയയിയില്‍ 89 ബൂത്തുകളിലും റീപോളിങ് നടത്തും. നോര്‍ത്ത് പര്‍ഗാനയില്‍ 45 ബൂത്തുകളിലും സൗത്ത് പര്‍ഗാനയില്‍ 36 ബൂത്തുകളിലും റീ പോളിങ് നടത്തും. 

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ പരക്കെ അക്രമം നടന്നിരുന്നു. 15പേര്‍ വിവിധയിടങ്ങളില്‍ കൊല്ലപ്പെട്ടു. ആക്രമണങ്ങള്‍ക്ക് പിന്നില്‍ ബിജെപി ആണെന്ന് ആരോപിച്ച് തൃണമൂല്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍, ടിഎംസിയാണ് ആക്രമണം അഴിച്ചുവിട്ട് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചത് എന്നാണ് ബിജെപി ആരോപിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കനയ്യകുമാറിന് നേരെ കയ്യേറ്റം; മഷിയേറ്; ആക്രമണത്തിന് പിന്നില്‍ എതിര്‍ സ്ഥാനാര്‍ഥിയെന്ന് ആരോപണം; വിഡിയോ

പ്രമേഹം, ഹൃദ്രോഗ മരുന്നുകള്‍ ഉള്‍പ്പെടെ 41 അവശ്യമരുന്നുകളുടെ വില കുറയും

ലഖ്‌നൗവിനോടും തോറ്റു മടക്കം, പത്ത് തോല്‍വിയോടെ മുംബൈയുടെ സീസണിന് അവസാനം

55 കോടിയുണ്ടോ, അമേരിക്കയില്‍ ഒരു പട്ടണം വാങ്ങാം!

സ്‌കൂള്‍ ഓഡിറ്റോറിയവും ഗ്രൗണ്ടും വിദ്യാര്‍ഥികള്‍ക്ക്, മറ്റ് ആവശ്യങ്ങള്‍ക്കു നല്‍കരുതെന്ന് ഹൈക്കോടതി