ദേശീയം

സ്റ്റണ്ട് മാസ്റ്റർ കനൽ കണ്ണൻ അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

നാ​ഗർകോവിൽ: സ്റ്റണ്ട് മാസ്റ്റർ കനൽ കണ്ണൻ അറസ്റ്റിൽ. മതവികാരം വ്രണപ്പെടുത്തി ട്വീറ്റ് ചെയ്തെന്ന ഡിഎംകെ നേതാവിന്റെ പരാതിയിലാണ് അറസ്റ്റ്. ക്രിസ്ത്യൻ വിഭാഗത്തെ മോശമായി ചിത്രീകരിക്കുന്ന വിഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെത്തുടർന്ന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് കനൽ കണ്ണനെതിരെ തമിഴ്നാട് പൊലീസ് കേസെടുത്തത്. കന്യാകുമാരിയിലെ ഡിഎംകെ നേതാവ് ഓസ്റ്റിൻ ബെന്നറ്റിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്.

ഇന്ന് രാവിലെ പത്ത് മണിക്ക് നാഗർകോവിൽ സൈബർ ക്രൈം ഓഫിസിൽ കനൽ കണ്ണൻ ചോദ്യം ചെയ്യലിനായി ഹാജരായിരുന്നു. നിരവധി പേരാണ് കനൽ കണ്ണന് പിന്തുണയുമായെത്തിയത്.

തമിഴ്നാട് ഹിന്ദു മുന്നണിയുടെ സംസ്ഥാന അധ്യക്ഷൻ കൂടിയാണ് കനൽ കണ്ണൻ. ഇതിനുമുമ്പും വിദ്വേഷപ്രചാരണത്തിന്റെ പേരിൽ കണ്ണനെതിരെ നടപടിയുണ്ടായിട്ടുണ്ട്. ശ്രീരംഗം ക്ഷേത്രത്തിനു സമീപമുള്ള പെരിയാറിന്റെ പ്രതിമ തകർക്കാൻ ആഹ്വാനം ചെയ്തതിനെത്തുടർന്ന് കഴിഞ്ഞവർഷം അറസ്റ്റിലായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി ബിജെപി ഏജന്റ്, കള്ളം പറയുന്നുവെന്ന് എഎപി; ​ഗുണ്ടയെ സംരക്ഷിക്കാനുള്ള നീക്കമെന്ന് മറുപടി

അഞ്ച് കോടിയുടെ 6.65 ലക്ഷം ടിൻ അരവണ പായസം നശിപ്പിക്കണം; ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

രാഹുലിനെ സാക്ഷിയാക്കി പൂരന്‍സ് വെടിക്കെട്ട്; മുംബൈക്കെതിരെ ലഖ്‌നൗവിന് 214 റണ്‍സ്

എസി ഓണാക്കി കാറിനുള്ളിൽ വിശ്രമിക്കാൻ കിടന്നു: യുവാവ് മരിച്ച നിലയിൽ

ഭാര്യയുമായി പിരിഞ്ഞിട്ടും ജീവിതസഖിയാക്കിയില്ല; കാമുകന്റെ വീടും ബൈക്കും തീയിട്ടു; യുവതി അറസ്റ്റില്‍