ദേശീയം

തക്കാളി വിറ്റ് കർഷകൻ സമ്പാദിച്ചത് ഒന്നര കോടി രൂപ; ഒരു ദിവസത്തെ വരുമാനം 18 ലക്ഷം

സമകാലിക മലയാളം ഡെസ്ക്

രാജ്യത്ത് ഇപ്പോൾ തങ്കത്തെക്കാൾ ഡിമാൻഡ് തക്കാളിക്കാണെന്നാണ് പലരും പറയുന്നത്. തക്കാളിയുടെ വില കുതിച്ചു പൊങ്ങിയതോടെ കർഷകർ കോടിശ്വരന്മാർ ആയെന്നാണ് റിപ്പോർട്ട്. മഹാരാഷ്ട്രയിൽ ഒരു മാസം കൊണ്ട് തുകാറാം എന്ന കർഷകൻ സമ്പാദിച്ചത് 1.5 കോടി രൂപയാണ്.

തക്കാളി വിൽപനയിലൂടെ മാത്രം ഒരു ദിവസം തുകാറാം സമ്പാദിച്ചത് 18 ലക്ഷം രൂപയാണ്. ഒരു പെട്ടിക്ക് 2,100 രൂപ നിരക്കിലാണ് കർഷകൻ തക്കാളി വിൽക്കുന്നത്. കഴിഞ്ഞ ദിവസം 900 പെട്ടികൾ വരെ വിറ്റതായി കർഷകൻ പറഞ്ഞു. തുകാറാം മാത്രമല്ല നിരവധി കർഷകർക്ക് തക്കാളി വിലയിലെ കുതിപ്പ് നേട്ടമായിട്ടുണ്ട്.

കർണാടകയിൽ 2000 പെട്ടി തക്കാളി വിറ്റതിലൂടെ കർഷകന് 
ഒറ്റയടിക്ക് കിട്ടിയത് 38 ലക്ഷം രൂപയാണ്. പൂന്നൈയിലെ ജുന്നാറിൽ കർഷക കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇതുവരെ 80 കോടിയുടെ തക്കാളി വിൽപ്പന നടന്നുവെന്നാണ് അവകാശപ്പെടുന്നത്. പ്രദേശത്തെ നൂറുകണക്കിന് വനിതകൾക്ക് ഇതുലൂടെ തൊഴിൽ ലഭിച്ചെന്നും കമ്മിറ്റി പറഞ്ഞു.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാസര്‍കോട് പുലര്‍ച്ചെ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി, കമ്മല്‍ മോഷ്ടിച്ച് ഉപേക്ഷിച്ചു; കുട്ടി ആശുപത്രിയില്‍

വരള്‍ച്ചയില്‍ 257 കോടിയുടെ കൃഷിനാശം, കൂടുതല്‍ നഷ്ടം ഇടുക്കിയില്‍; കേന്ദ്രസഹായം തേടും

യുകെയില്‍ നഴ്‌സാവാന്‍ അവസരം; റിക്രൂട്ട്‌മെന്റുമായി നോര്‍ക്ക

രാഹുലിന്‍റെ രണ്ട് വിവാഹങ്ങള്‍ മുടങ്ങി, കാരണം സ്വഭാവദൂഷ്യമെന്ന് യുവതിയുടെ കുടുംബം

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍, ഒരു ജില്ലയില്‍ ഒരു അപേക്ഷ മാത്രം; അറിയേണ്ടതെല്ലാം