ദേശീയം

പൂച്ചയെന്നു കരുതി; കുടുംബം വളർത്തിയത് പുലി കുഞ്ഞുങ്ങളെ! (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ചണ്ഡീ​ഗഢ്: പൂച്ച കുഞ്ഞുങ്ങളാണെന്നു കരുതി കുട്ടികൾ വീട്ടിൽ കൊണ്ടു വന്നത് പുള്ളിപ്പുലി കുഞ്ഞുങ്ങളെ! ഹരിയാനയിലെ നൂഹ് ജില്ലയിലാണ് സംഭവം. കന്നുകാലികളെ മേയ്ക്കാൻ പോയ കുട്ടികളാണ് പൂച്ച കുട്ടികളെന്നു കരുതി പുലി കുഞ്ഞുങ്ങളെ എടുത്തു കൊണ്ടു വന്നത്. പൂച്ചയാണെന്ന ധാരണയിൽ കുടുംബം ഇവയെ വളർത്താനും തുടങ്ങി. 

നാല് ദിവസം മാത്രം പ്രായമുള്ള രണ്ട് പുലി കുഞ്ഞുങ്ങളെയാണ് കുടുംബം വളർത്തിയിരുന്നത്. ഇവയുടെ കണ്ണ് പോലും ശരിക്കും മിഴിഞ്ഞിട്ടില്ല. 

വിവരം അറിഞ്ഞ് വനം വകുപ്പ് ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. കുടുംബത്തിന്റെ കൈയിൽ നിന്നു പുലി കുഞ്ഞുങ്ങളെ തിരികെ വാങ്ങിയ ഉദ്യോ​ഗസ്ഥർ അവയെ കിട്ടിയ സ്ഥലത്തു തന്നെ തിരികെ എത്തിച്ചു. അമ്മപ്പുലി ആറ് മണിക്കൂറിനു ശേഷം എത്തി കുഞ്ഞുങ്ങളുമായി തിരികെ പോയി. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല