ദേശീയം

എൻഡിഎ യോ​ഗം ഇന്ന്; 38 പാർട്ടികൾ പങ്കെടുക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബിജെപിയുടെ നേതൃത്വത്തിൽ എൻഡിഎ യോ​ഗം ഇന്ന് ഡൽഹിയിൽ നടക്കും. യോ​ഗത്തിൽ 38 സഖ്യക്ഷികൾ പങ്കെടുക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ അറിയിച്ചു. കോൺ​ഗ്രസിന്റെ നേതൃത്വത്തിൽ 26 പ്രതിപക്ഷ പാർട്ടികൾ ബംഗളൂരുവില്‍ ഒത്തുകൂടുന്നതിനിടെയാണ് നഡ്ഡയുടെ പ്രസ്‌താവന. 

കഴിഞ്ഞ ഒന്‍പത് വര്‍ഷം എന്‍ഡിഎ സര്‍ക്കാര്‍ നല്ല ഭരണമാണ് കാഴ്ച വെച്ചത്. ഇത് തുടരും. ഗുണഭോക്താക്കള്‍ക്ക് 28 ലക്ഷം കോടി രൂപയാണ് നേരിട്ട് കൈമാറിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശക്തമായ നേതൃത്വമാണ് സര്‍ക്കാരിനെ മുന്നോട്ടുനയിച്ചതെന്നും ദേശീയ അധ്യക്ഷന്‍ പറഞ്ഞു. നിരവധി ആളുകള്‍ മോദിയുടെ പ്രവര്‍ത്തനത്തെ പ്രകീര്‍ത്തിച്ചിട്ടുണ്ട്. അഴിമതിക്കെതിരായ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരുകയാണ്. കോവിഡ് മഹാമാരിയെ നേരിട്ട രീതി തന്നെ മോദിയുടെ നേതൃത്വത്തിന്റെ ശക്തി വ്യക്തമാക്കുന്നതാണെന്നും ജെ പി നഡ്ഡ പറഞ്ഞു. 

അതേസമയം ബം​ഗളൂരുവിൽ 2024 ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ബദലായി ഐഖ്യം കെട്ടിപ്പെടുത്താൻ പ്രതിപക്ഷ പാർട്ടികളുടെ യോ​ഗം തുടങ്ങി. 26 പാർട്ടികളിൽ നിന്നും 49 നേതാക്കളാണ് യോ​ഗത്തിൽ പങ്കെടുക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

രണ്ടാഴ്ച നിര്‍ണായകം, മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: മന്ത്രി വീണാ ജോര്‍ജ്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ

'ഒളിവിലിരുന്ന് സ്വയരക്ഷയ്ക്കു വേണ്ടി പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം'; അതിജീവിതയെ അപമാനിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷന്‍

സ്വിം സ്യൂട്ടില്‍ മോഡലുകള്‍: ലോകത്തെ ഞെട്ടിച്ച് സൗദി