ദേശീയം

ഷോക്കേറ്റ് മരണം അന്വേഷിക്കാനെത്തിയ പൊലീസ് ഉള്‍പ്പടെ 15പേര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

ഡെറാഢൂണ്‍: വൈദ്യുതി ട്രാന്‍സ്‌ഫോമറിലുണ്ടായ അപകടത്തില്‍ ഷേക്കേറ്റ് മരിച്ചവരുടെ എണ്ണം  പതിനഞ്ചായി. നിരവധി പേര്‍ക്ക് പരിക്കേറ്റു. ചമോലി ജില്ലയിലെ അളകനന്ദ നദിക്ക് സമീപത്തുണ്ടായ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഉണ്ടായ അമിത വൈദ്യുത പ്രവാഹമാണ് അപകടത്തിന് കാരണം.

അപകടത്തില്‍ മരിച്ചവരില്‍ മൂന്ന് ഹോം ഗാര്‍ഡുകളും ഒരു പൊലീസുകാരനും ഉള്‍പ്പെടുന്നു. പ്രൊജക്ട് സൈറ്റില്‍ ജോലി ചെയ്തിരുന്ന ഒരാള്‍ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ എത്തിയ പൊലീസുകാരനും നാട്ടുകാരുമാണ് അപകടത്തില്‍പ്പെട്ട് മരിച്ചത്. ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഉണ്ടായ അമിത വൈദ്യുത പ്രവാഹമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. 

അപകടത്തില്‍ 15 പേര്‍ മരിച്ചതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും അന്വേഷണം നടക്കുകയാണെന്നും അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് വി മുരുകേശന്‍ പറഞ്ഞു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് ചിലരെ ഹെലികോപ്റ്ററില്‍ ഋഷികേശിലെ എയിംസില്‍ പ്രവേശിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അപകടത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി മുഖ്യമന്ത്രി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍