ദേശീയം

രാജ്യാന്തര യാത്രികർക്ക് ആർടിപിസിആർ ടെസ്റ്റ് വേണ്ട, കോവിഡ് നിയന്ത്രണത്തിൽ ഇളവുമായി കേന്ദ്രം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് കേസുകളിൽ ഗണ്യമായ കുറവ് വന്നതോടെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തി കേന്ദ്ര സർക്കാർ. ഇന്ത്യയിലെത്തുന്ന രാജ്യാന്തര യാത്രികരിൽ രണ്ടു ശതമാനത്തിനു നടത്തിവന്നിരുന്ന ആർടിപിസിആർ പരിശോധന പൂർണമായും ഒഴിവാക്കി. വ്യാഴാഴ്ച മുതൽ മാറ്റം നിലവിൽവരുമെന്ന് സർക്കാർ മാർഗനിർദേശത്തിൽ പറയുന്നു. 

ഇതോടെ വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, അതിർത്തികൾ തുടങ്ങി എവിടെനിന്നും ഇന്ത്യയിലേക്കുള്ള പ്രവേശനത്തിന് ആർടിപിസിആർ പരിശോധന ആവശ്യമില്ല. എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ വിമാനക്കമ്പനികളും അന്താരാഷ്‌ട്ര യാത്രക്കാരും പാലിക്കേണ്ട മുൻകരുതൽ നടപടികൾക്കുള്ള മുൻകരുതൽ നിർദേശങ്ങൾ തുടർന്നും ബാധകമാകുമെന്നും മന്ത്രാലയം അറിയിച്ചു.

വിദേശത്തു നിന്നു വരുന്നവർ കോവിഡ് 19ന് എതിരായ വാക്സിനേഷൻ അതത് രാജ്യങ്ങളിൽ നിന്ന് പൂർത്തിയാക്കിയിരിക്കണം. യാത്രയിൽ മാസ്ക് ധരിക്കുന്നതിനെക്കുറിച്ച് ഉൾപ്പടെയുള്ള നിർദേശങ്ങൾ നൽകുന്നത് തുടരണമെന്നും മന്ത്രാലയം വ്യക്തമാക്കി. കൂടാതെ ലക്ഷണം ഉള്ളവരെ ഐസൊലേറ്റ് ചെയ്യണം. രാജ്യത്തേക്ക് വരുന്നവരുടെ തെർമൽ സ്കാനിങ് നടത്തണമെന്നും പുതിയ മാർ​ഗനിർ​ദേശത്തിൽ പറയുന്നുണ്ട്. 

അവസാന 24 മണിക്കൂറിൽ പുതിയതായി 49 പേർക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം ബുധനാഴ്ച രാവിലെ അറിയിച്ചിരുന്നു. നിലവിൽ 1464 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

സാമൂഹ്യമാധ്യമം വഴി പരിചയം, 17കാരിയെ വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

രണ്ടാഴ്ച നിര്‍ണായകം, മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: മന്ത്രി വീണാ ജോര്‍ജ്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ

'ഒളിവിലിരുന്ന് സ്വയരക്ഷയ്ക്കു വേണ്ടി പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം'; അതിജീവിതയെ അപമാനിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷന്‍